Kerala
കടപ്ലാമറ്റത്തെ റോഡുകളുടെ നവീകരണത്തിനായി ജോസ് കെ മാണി എം.പിക്ക് നിവേദനം നൽകി
പാലാ :നാളുകളായി തകർന്നു വാഹന ഗതാഗതം ദുഷ്കരമായ കടപ്ലാമറ്റം ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡുകളായ കുമ്മണ്ണൂർ-കടപ്ലാമറ്റം-വയലാ-വെമ്പളളി റോഡും, കടപ്ലാമറ്റം ഹോസ്പിറ്റൽ ജംഗ്ഷൻ- ആണ്ടൂർ ലിങ്ക് – പാളയം – ചേർപ്പുങ്കൽ റോഡും, പ്രളയത്തിൽ തകർന്ന വയല കല്ലോലിപ്പാലം പുതുക്കിപ്പണിയുന്ന പ്രവർത്തിയും 2024-25 വർഷത്തെ വാർഷിക ബഡ്ജറ്റിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) കടപ്ലാമറ്റം മണ്ഡലം കമ്മിറ്റി ജോസ് കെ മാണി എം.പി ക്ക് നിവേദനം നൽകി.
ധനകാര്യ മന്ത്രി ബാലഗോപാലുമായി സംസാരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് എം.പി നിവേദക സംഘത്തിന് ഉറപ്പ് നൽകി. കേരള കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡണ്ട് തോമസ് റ്റി. കീപ്പുറത്തിൻ്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ് (എം) കടപ്ലാമറ്റം മണ്ഡലം പ്രസിഡണ്ട് ബേബി കുടിയിരിപ്പിൽ, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ തോമസ് പുളുക്കിയിൽ, കേരള യൂത്ത് ഫ്രണ്ട് (എം) കടപ്ലാമറ്റം മണ്ഡലം പ്രസിഡൻറ് മനു ജോർജ് തൊണ്ടിക്കൽ തുടങ്ങിയവരാണ് ജോസ് കെ മാണി എംപിയെ സന്ദർശിച്ച് നിവേദനം നൽകിയത്.