Kerala

രോഗ നിർണ്ണയത്തിൽ അഗ്രഗണ്യനായിരുന്നു ഡോ.പി.എസ്. ജോസഫ്.,കോവിഡും പകർച്ചപ്പനി കളുമായി പകച്ചു നിന്ന പാലാക്കാർക്ക് വലിയൊരാശ്വാസമായിരുന്നു അദ്ദേഹം:

Posted on

 

പാലാ: അതിവേഗം രോഗ നിർണ്ണയം നടത്തി തുടർ ചികിൽസകൾ ഉറപ്പു വരുത്തുന്ന ദൈവ കൃപയും കരുണയും നിറഞ്ഞ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അന്തരിച്ച ഡോ.പി.എസ്.ജോസഫ് എന്ന് കേരളാ കോൺഗ്രസ് (എം) സെക്രട്ടറിയേറ്റ് അംഗമായ ഡാന്റീസ് കൂനാനിക്കൽ .

കോവിഡും പകർച്ചപ്പനി കളുമായി പകച്ചു നിന്ന പാലാക്കാർക്ക് വലിയൊരാശ്വാസമായിരുന്നു അദ്ദേഹം. ആശുപത്രികളിൽ പോയി ഏറെ സമയവും പണവും ചിലവഴിക്കേണ്ട സ്ഥാനത്ത് സ്വന്തം വീടിന്റെ ചാവടിയിലിരുന്ന് രോഗികളെ പരിശോധിച്ച് നിയന്ത്രിത അളവിൽ മാത്രം മരുന്നുകൾ കുറിച്ചു നൽകിയിരുന്ന മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹം.

മനുഷ്യരോടെന്നപോൽ പ്രകൃതിയേയും സ്നേഹിച്ച അദ്ദേഹത്തിന്റെ വീടും പുരയിടവും തികച്ചും പരിസ്ഥിതി സൗഹൃദമായിരുന്നു. സമാനതകളില്ലാത്ത ആരോഗ്യ സേവന ശുശ്രൂഷകർ സമൂഹത്തിനേകിയ ജോസഫ് ഡോക്ടറുടെ പാവനസ്മരണയ്ക്കു മുൻപിൽ പ്രാർത്ഥനാപൂർവ്വം ആദരാഞ്‌ജലികൾ അർപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version