ഈരാറ്റുപേട്ട :കളഞ്ഞു പോയ താലിമാല തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ആലപ്പുഴ സ്വദേശി അർച്ചനാ സുരേഷ്.എന്നാൽ കളഞ്ഞു കിട്ടിയ മൂന്നര പവൻ വരുന്ന താലിമാല അനേകം കപട അവകാശികളിൽ നിന്നും യഥാർത്ഥ അവകാശിക്കു തിരിച്ചു നൽകിയ ചാരിതാർഥ്യത്തിലാണ് ഈരാറ്റുപേട്ടയിലെ നന്മ കൂട്ടം പ്രവർത്തകർ .
ആലപ്പുഴയിൽ നടക്കുന്ന ആലപ്പുഴ ഫെസ്റ്റ് കാണുവാനാണ് നന്മ കൂട്ടത്തിലെ ഷാജിയും ;ജലീലും കുടുംബ സമേതമാണ് പോയത് പരിപാടി കണ്ടു വരവെയാണ് മണ്ണിൽ പുതഞ്ഞ നിലയിൽ മൂന്നര പവൻ വരുന്ന സ്വർണ്ണ താലി മാല ഷാജിക്ക് ലഭിച്ചത് .ഉടനെ തന്നെ സംഘാടകരെ അറിയിച്ചു മൈക്കിലൂടെ അനൗൺസ് ചെയ്യിച്ചെങ്കിലും .ഉടമ വന്നിരുന്നില്ല.ഒടുവിൽ ഫോൺ നമ്പർ കൊടുത്തു തിരിച്ചു പോവുകയായിരുന്നു.
വാട്ട്സാപ്പിലും ;ഫേസ്‌ബുക്കിലും തുരുതുരെ അറിയിപ്പുകൾ പോയപ്പോൾ നന്മ കൂട്ടത്തിനും അത് പൊല്ലാപ്പായി .ഫോൺ കോളുകളുടെ ബഹളം .ആ മാല ഞങ്ങളുടേതാണ് എന്ന് പറഞ്ഞു കൊണ്ട് .അടയാളം ആർക്കും പറയാൻ സാധിച്ചിരുന്നില്ല.എന്നാൽ ഒടുവിൽ യഥാർത്ഥ അവകാശിയായ അർച്ചന വിളിച്ചപ്പോൾ അടയാളം നന്മകൂട്ടം ചോദിച്ചപ്പോൾ താലിയിൽ സുരേഷ് എന്ന് എഴുതിയിട്ടുണ്ടെന്ന മറുപടിയിൽ മാല അർച്ചനയുടേത് തന്നെ എന്ന് തീരുമാനിക്കുകയായിരുന്നു .
ഈരാറ്റുപേട്ടയിലെത്തിയ അർച്ചനയെയും ;സുരേഷിനെയും ഹൃദ്യമായാണ് നന്മക്കൂട്ടം സ്വീകരിച്ചത്. ടീം നന്മക്കൂട്ടം പ്രസിഡന്റ് ഷാജി കെ.കെ.പി., അര്‍ച്ചനയുടെ ഭര്‍ത്താവ് സുരേഷ് ;ടീം നന്മക്കൂട്ടം ജനറല്‍ സെക്രട്ടറി ഹാഷിം ലബ്ബ,ജലീൽ കെ കെ പി ; ടീം അംഗങ്ങളായ ജഹനാസ്, ഷിയാസ്, അമീര്‍ തുടങ്ങിയവർ സന്നിഹിതരായിരുന്നു .ഈരാറ്റുപേട്ടയിലെ ഈ നന്മകൂട്ടം പ്രവർത്തകർക്ക് നന്ദിയുടെ നറുമലരുകൾ അർപ്പിച്ചാണ് അർച്ചനയും ;സുരേഷും മടങ്ങിയത് .