പാലാ :ജനകീയ ഡോക്ടറായിരുന്ന ജോസഫ് ഡോക്ടറിൻ്റെ ദൗതീക ശരീരം തിങ്കൾ (15 – 1 – 2024 ) രാവിലെ 8 മണിക്ക് പുത്തൻപള്ളിക്കുന്നിലുള്ള സ്വഭവനത്തിൽ കൊണ്ടുവരും .3 മണിക്ക് സംസ്ക്കാര ശുശ്രൂഷ സ്വഭവനത്തിൽ ആരംഭിച്ച് സെൻ്റ് ജോർജ് പുത്തൻ പള്ളിയിൽ സംസ്ക്കാരം നടക്കുന്നതാണ്.
പരേതരായ തൃക്കൊടിത്താനം പാറക്കുളം (കുറ്റിക്കാട്ട് ) ശ്രീ.ദേവസ്യാ ജോസഫിൻ്റെയും തൃക്കൊടിത്താനം പഴയചിറ മാടക്കാട്ട് ശ്രീമതി.ത്രേസ്യാമ്മ ജോസഫിൻ്റെയും മകനാണ്. ഭാര്യ ശ്രീമതി ഓമന ജോസഫ് മാറാട്ടുകുളം ചങ്ങനാശ്ശേരി.
മക്കൾ. പ്രമോദ് ജോസഫ് (ICICI ബാങ്ക് ഗുജറാത്ത് , രൂപ ബോബി മാവേലിക്കുന്നേൽ മുണ്ടൂർ പാലക്കാട് , പ്രശാന്ത് ജോസഫ് (ഇംഗ്ലണ്ട്).മരുമക്കൾ – അമ്മു പ്രമോദ് ആയില്യത്ത്, ഡോ.ബോബി മാണി മാവേലിക്കുന്നേൽ , ദീപ ലൂക്കോസ് പട്ടരുമഠം .
കൊച്ചു മക്കൾ – ടാനിയ, തരുൺ, ഐറീൻ ,ഇമ്മാനുവേൽ ,റീത്ത, ജോ, തെരേസ.
തീരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് MBBട ,MD പാസ്സായതിനു ശേഷം ഇൻഡ്യൻ കരസേനയിൽ ഡോക്ടറായി 1965 ലെ യുദ്ധകാലത്ത് സേവനമനുഷ്ടിച്ചു. കേരള സർക്കാറിൽ പുളിങ്കുന്ന് , മുണ്ടക്കയം, പാലാ, കുറവിലങ്ങാട് ,വൈക്കം ,ആശുപത്രികളിലും തൃശൂർ DMO ആയും സേവനമനുഷ്ഠിച്ചു. വിരമിച്ച ശേഷം ‘മുട്ടുചിറ ഹോളി ഗോസ്റ്റ് ആശുപത്രിയിലും ജോലി ചെയ്തു.