India

മൃതദേഹം’ വീട്ടിലേക്ക് കൊണ്ടു പോകവെ ആംബുലൻസ് റോഡിലെ കുഴിയിൽ വീണു : പരേതൻ വീണ്ടും ജീവിതത്തിലേക്ക്

Posted on

ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ വയോധികൻ വീണ്ടും ജീവിച്ചു. ഞെട്ടേണ്ട, സംഭവം സത്യമാണ്. മരിച്ചെന്ന് കരുതി മൃതദേഹം കൊണ്ടുപോകവെ ആംബുലൻസ് കുഴിയിൽ വീണതോടെയാണ് 80കാരന് ജീവൻ തിരിച്ചുകിട്ടിയതെന്നാണ് കുടുംബം പറയുന്നത്. ഹരിയാനയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

80 വയസ്സുകാരനായ ദർശൻ സിംഗ് ബ്രാറിനാണ് റോഡിലെ കുഴി തുണയായത്. മൃതദേഹം പട്യാലയിൽ നിന്ന് കർണലിനടുത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. സംസ്കാരത്തിനായി വിറകു വരെ ഒരുക്കിയിരുന്നു. യാത്രക്കിടെ ആണ് ആംബുലൻസ് കുഴിയിൽ വീണത്. തുടർന്ന് ആംബുലൻസിൽ ഒപ്പമുണ്ടായിരുന്ന ചെറുമകന് അപ്പൂപ്പൻ കൈ ചലിപ്പിക്കുന്നത് കണ്ടു.

തുടർന്ന് ഹൃദയമിടിപ്പ് പരിശോധിക്കുകയും ആംബുലൻസ് ഡ്രൈവറോട് അടുത്തുള്ള ആശുപത്രിയിലേക്ക് പോകാൻ ആവശ്യപ്പെട്ടതായും ബ്രാറിന്റെ കുടുംബം പറഞ്ഞു. പരിശോധിച്ചപ്പോൾ ദർശൻ സിം​ഗ് മരിച്ചിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. അദ്ദേഹം ഇപ്പോൾ കർണാലിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോ​ഗ്യ നില ഗുരുതരമാണെങ്കിലും വേഗത്തിൽ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version