Kerala

ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിൽ കൊയ്ത്തുത്സവം നടത്തി

Posted on

 

കോട്ടയം :ചേർപ്പുങ്കൽ :ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിൽ നട’ ത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് കൊയ്ത്തുത്സവമായി നടത്തി.കർഷകരോടും കാർഷിക രംഗത്തോടും ആഭിമുഖ്യം വളർത്തുന്നതിനും നെൽക്കൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും കുട്ടികൾക്ക് അവസരമൊരുക്കുന്നതിനാണ് കാർഷിക ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കൊയ്ത്തുത്സവം നടത്തിയത്.

കൊയ്തെടുത്ത നെല്ലു പയോഗിച്ച് പായസം ഉണ്ടാക്കി നൽകാനാണ് കാർഷിക ക്ലബ്ബ് ഉദ്ദേശിക്കുന്നത്. പുത്തൻകാർഷിക സംസ്കാരം രൂപപ്പെടുത്തിയെടുക്കാനും കർഷകരാണ് നമ്മുടെ സമ്പദ് വJവസ്ഥയുടെ നട്ടെല്ല്എന്ന് തിരിച്ചറിയാനും കർഷകർ നേരിടുന്ന അവഗണനെയെപ്പറ്റി തിരിച്ചറിയാനും അതിൻ്റെ കാരണങ്ങളെപ്പറ്റി മനസ്സിലാക്കുന്നതിനും കാർഷിക ഉത്പന്നങ്ങൾക്ക്‌വില കിട്ടാത്ത സാഹചര്യവും ഒക്കെ അറിയാനും ഇത് സഹായകരമായി.

ഫാ.ജോസഫ് പാ നാമ്പുഴ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ.സോമി മാത്യു PTA. പ്രസിഡൻ്റ് ശ്രീ.സജു കൂടത്തിനാൽ ശ്രീന ഷെബു തോപ്പിൽ, ഹെഡ്മാസ്റ്റർ ഷാജി ജോസഫ്, അധ്യാപകരായ,സെൻ അ ബ്രാഹം, വീൻസ് ടോം, ജോബി ജോർജ് ,ബിജു എൻ.’ഫിലിപ്പ്എന്നിവർ ആശംസകളർപ്പിച്ചു. തൊപ്പിപ്പാളയണിഞ്ഞ് കുട്ടി കർഷകരും, ശ്രുതിമധുരമായ കൊയ്ത്തുത്സവഗാനവും ചടങ്ങിന് മാറ്റ് കൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version