Kottayam

ശ്രീനാരായണ ഗുരുദേവന്റെ തൃക്കരങ്ങളാൽ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദ ക്ഷേത്രത്തിലെ മകരപ്പൂയ മഹോത്സവം ജനുവരി 20ന് കൊടിയേറി ജനുവരി 26 ന് ആറാട്ടോടുകൂടി സമാപിക്കും

Posted on

ശ്രീനാരായണ ഗുരുദേവന്റെ തൃക്കരങ്ങളാൽ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദ ക്ഷേത്രത്തിലെ മകരപ്പൂയ മഹോത്സവം ജനുവരി 20ന് കൊടിയേറി ജനുവരി 26 ന് ആറാട്ടോടുകൂടി സമാപിക്കും. എസ്എൻഡിപി യോഗം മീനച്ചിൽ യൂണിയന്റെ പരിധിയിലുള്ള 49 ശാഖകളുടെ സഹകരണത്തോടുകൂടിയാണ് തിരു ഉത്സവം നടത്തുന്നത്. Byte… ജനുവരി 20ന് രാവിലെ നിർമ്മാല്യദർശനം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഉഷപൂജ, ഗുരുദേവ കൃതികളുടെ പാരായണം നിറമാല, പഞ്ചവിംശതി കലശപൂജ, കലശാഭിഷേകം, എന്നിവയ്ക്ക് ശേഷം പ്രസാദമുട്ട്, വൈകുന്നേരം ഭജന, ദീപാരാധന എന്നിവയ്ക്കുശേഷം തിരുവരങ്ങിൽ നൃത്ത നൃത്യങ്ങൾ നടക്കും.

ജനുവരി 24ന് പതിവ് ഉത്സവ പരിപാടികൾക്ക് ശേഷം ഉത്സവ ബലി, 11:00 മണിക്ക് ഉത്സവബലി ദർശനം. തുടർന്ന് മഹാപ്രസാദമുട്ട്, വൈകുന്നേരം പതിവ് ഉത്സവ ചടങ്ങുകൾക്കു ശേഷം തിരുവരങ്ങിൽ സംഗീത സദസ്സ് നടക്കും. ജനുവരി 25ന് പതിവ് ഉത്സവ പൂജകളും മഹാപ്രസാദമൂ ട്ടും ഉണ്ടായിരിക്കും. രാത്രി 8:00 മണിക്ക് തിരൂവരങ്ങിൽ നാടകം. 10.30 ന് പള്ളി നായാട്ട്.

ജനുവരി 26ന് പതിവ് ഉത്സവ പരിപാടികൾ. കാവടി വരവ് കാവടി അഭിഷേകം എന്നിവ നടക്കും. മഹാപ്രസാദമുട്ട്, 3.20ന് കൊടിയിറക്ക് തുടർന്ന് ആറാട്ട് പുറപ്പാട്.കൊടിമരച്ചുവട്ടിൽ പറയടിപ്പിന് ശേഷം ആറാട്ട്. ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര കവാടത്തിൽ ആറാട്ട് ഘോഷയാത്രയ്ക്ക് സ്വീകരണം എന്നിവ നടക്കും. ആറാട്ട് ഘോഷയാത്രയ്ക്ക് ഇടപ്പാടി കവലയിൽ ദേവസ്വം വക സ്വീകരണം.

രാത്രി 9.30ന് തിരൂവരങ്ങിൽമെഗാ മ്യൂസിക്കൽ ഇവന്റ് നടക്കും. വാർത്താസമ്മേളനത്തിൽ ഒ.എ സുരേഷ് ഇട്ടിക്കുന്നേൽ.എം എൻ ഷാജി മുകളെൽ,സിബി ചിന്നൂസ്,ശാർങധരൻ . ദിലീപ് ചെമ്മന പറമ്പിൽ, ലവൻ നെല്ലാനിക്കാട്, കരുണാകരൻ വരവുങ്കൽ, എം ആർ ഉല്ലാസ്എ ന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version