പാലാ ശരവണാ ഹോട്ടലിൽ ശരവേഗത്തിൽ തീ പടർന്നു;അഗ്നിശമന സേനയെത്തിയാണ് തീ കെടുത്തിയത്.രാവിലെ പത്തുമണിയോടെയാണ് പഴയ ചന്ത ഭാഗത്ത് പ്രവർത്തിക്കുന്ന ശരവണാ ഹോട്ടലിൽ തീ പിടിച്ചത്.
അടുക്കളഭാഗത്ത് നിന്നാണ് തീ പിടിച്ചതെന്ന് നാട്ടുകാർ പറയുന്നു.തീ പിടിച്ചപ്പോൾ ആധികം ആളുകൾ ഇല്ലാതിരുന്നതിനാൽ ഉള്ള ആൾക്കാർ ഇറങ്ങിയോടി.അടുത്തുള്ള കടകളിലെ ആൾക്കാരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി .പണവും രേഖകളും എടുത്തുകൊണ്ടാണ് അടുത്ത കടക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയത്.
പാലായിലെ ഭക്ഷണ പദാർത്ഥങ്ങൾക്ക് ഏറ്റവുമധികം വില വാങ്ങുന്ന ഹോട്ടൽ ഇതാണെന്ന് നാട്ടുകാർ ആരോപിച്ചു .ശരവണ എന്ന പേരുള്ളതിനാൽ കച്ചവടവും ലഭിക്കുന്നുണ്ട്.ശബരിമല സീസൺ ആയതിനാൽ ഏറെ തിരക്ക് അനുഭവപ്പെടുന്നുമുണ്ട്.