Kerala
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത
കേരളത്തിൽ നേരിയ മഴയ്ക്ക്തി സാധ്യത .രുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഇവിടങ്ങളില്‍ 15.6 മില്ലിമീറ്റര്‍ മുതല്‍ 64.4 മില്ലി മീറ്റര്‍ കനത്തില്‍ വരെ നേരിയ മഴയുണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല.
രാത്രിയും, പുലര്‍ച്ചെയും ചാറ്റല്‍ മഴ ലഭിക്കാനാണ് സാധ്യത. കാലവര്‍ഷം പോലെ പരക്കെ മഴ പെയ്യാനുള്ള സാധ്യതയില്ല. മിക്ക പ്രദേശങ്ങളിലും വരണ്ട കാലാവസ്ഥ തുടരും. മാത്രമല്ല പകല്‍ സമയങ്ങളില്‍ ചൂട് കൂടാനുള്ള സാധ്യതയുമുണ്ട്.
അതേസമയം നാളെയും സംസ്ഥാനത്താകമാനം സമാനമായ കാലാവസ്ഥയ്ക്കാണ് സാധ്യത. ഒരു ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പുകളില്ല.