പാലാ :ഓണം വന്നാലും ;ക്രിസ്‌മസ് വന്നാലും ,പുതുവർഷം വന്നാലും കാനാട്ടുപാറക്കാർക്ക് സമ്മാനം ഉറപ്പാണ്.രാവിലെയാണ് സമ്മാനങ്ങൾ തന്നിട്ട് പോകാറുള്ളത് .പിന്നെ കാനാട്ടുപാറക്കരുടെ ദുരിത പർവ്വം തുടങ്ങുകയായി.പാലായിലും പരിസരത്തുമുള്ള കക്കൂസ് മാലിന്യങ്ങൾ സംഭരിച്ച് ക്ളീനാക്കി കൊടുക്കുന്ന സംഘങ്ങളുടെ വികൃതി മൂലമാണ് കാനാട്ടുപാറക്കാർ കക്കൂസ് മാലിന്യങ്ങൾ മൂലം ദുരിതം പേറുന്നത്.സ്ഥലം കൗൺസിലർ ബൈജു കൊല്ലമ്പറമ്പിലും പരാതിയുമായി മുട്ടാത്ത വാതിലുകളില്ല .
കക്കൂസ് മാലിന്യം തള്ളൽ തുടർക്കഥയാവുമ്പോൾ ഒപ്പം പ്രതിഷേധവും ശക്തമാക്കുകയാണ് കാനാട്ടുപാറക്കാർ. തുടർച്ചയായി കക്കൂസ് മാലിന്യം പാലാ നഗരസഭ 6-ാം വാർഡ് മുണ്ടാങ്കൽ കാനാട്ടുപാറ ഭാഗത്ത് വീടുകൾക്ക് സമീപം ഈ ദിവസവും തള്ളി..ഡിസംബർ 22നും കഴിഞ്ഞ തിരുവോണനാളിലും ഈ വൃത്തികെട്ട പ്രവർത്തി നടത്തുകയും ഫയർഫോഴ്സും നഗരസഭാ ജീവനക്കാരും എത്തി വൃത്തിയാക്കുകയും ഒപ്പം പോലീസിൽ പരാതിപ്പെടുകയും ചെയ്തിട്ടുള്ളതാണ്. കഴിഞ്ഞ ദിവസം ഞൊണ്ടി മാക്കൽ ഭാഗത്ത് സംശയാസ്പദമായ സാഹചര്യത്തിൽ വെളുപ്പിന് ദിലീപ് എന്ന പൊതുപ്രവർത്തകൻ രണ്ട് വാഹനങ്ങൾ താഴെ പറയുന്ന നമ്പരിലുള്ളവ KL. 32. F. 802;KL 32 D. 6967 കാണുക ഉണ്ടായി.
ഇത് RTO ഓഫീസിൽ അന്വോഷിച്ചപ്പോൾ ചേർത്തല സ്വദേശിയുടേത് ആണെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട് ഈ വിവരം പാലാ പോലീസിൽ അറിയിച്ചിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് സമീപപ്രദേശത്തെ സി.സി ക്യാമറകൾ പരിശോദിച്ച് കുറ്റവാളികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് വാർഡ് കൗൺസിലർ ബൈജു കൊല്ലമ്പറമ്പിൽ ആവശ്യപ്പെട്ടു.