India

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച്‌ ജനുവരി 22ന് മദ്യ നിരോധനം

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച്‌ ജനുവരി 22ന് ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുളള മൂന്ന് സംസ്ഥാനങ്ങളില്‍ പൂര്‍ണമായും മദ്യ വില്‍പ്പന നിരോധിക്കാൻ ഉത്തരവ്.

ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, അസം, എന്നീ സംസ്ഥാനങ്ങളിലാണ് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച്‌ പൂര്‍ണമായും മദ്യവില്‍പ്പന നിരോധിച്ചത്.

അതേസമയം ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങ് ദേശീയ ഉത്സവം പോലെ ആഘോഷിക്കണമെന്നും അന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധി ആയിരിക്കുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് അറിയിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top