Crime

മജീഷ്യൻ ഗോപിനാഥ് മുതുകാടിനും മാജിക് പ്ലാനറ്റ്, ഡിഎസി സ്ഥാപനങ്ങളുടെ നടത്തിപ്പിനുമെതിരായ ആരോപണത്തിൽ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: മജീഷ്യൻ ഗോപിനാഥ് മുതുകാടിനും മാജിക് പ്ലാനറ്റ്, ഡിഎസി സ്ഥാപനങ്ങളുടെ നടത്തിപ്പിനുമെതിരായ ആരോപണത്തിൽ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. മുൻ ജീവനക്കാരന്‍റെയും രക്ഷിതാക്കളുടെയും വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകനായ കെകെ ശിഹാബ് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കേസെടുത്ത് അന്വേഷണം നടത്താൻ കമ്മീഷൻ ഉത്തരവിട്ടത്.

2017 മുതൽ മുതുകാടിന്‍റെ സ്ഥാപനത്തിൽ ജോലി ചെയ്ത മലപ്പുറം സ്വദേശിയും ഭിന്നശേഷിക്കാരനുമായ സിപി ശിഹാബാണ് വാർത്തസമ്മേളനത്തിൽ ആരോപണങ്ങൾ ഉന്നയിച്ചത്. ഇതിന് പിന്നാലെ നിരവധി രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികളെ പീഡിപ്പിക്കുന്നതായി സോഷ്യൽ മീഡിയയിലും നിരവധി ആരോപണം ഉയർന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷനെ സമീപിച്ചത്​.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top