Kerala

രാഹുൽ മാങ്കൂട്ടത്തെ പിണറായി സർക്കാർ കേസിൽ കുടുക്കി ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് രാമപുരത്ത് പ്രതിഷേധ പ്രകടനം നടത്തി

Posted on

കോട്ടയം :രാമപുരം :യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ്  രാഹുൽ മാങ്കൂട്ടത്തിനെ അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് ഭരണങ്ങാനം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമപുരത്ത് വമ്പിച്ച പ്രതിഷേധ പ്രകടനം നടന്നു .  പ്രതിഷേധ  പ്രകടനം ഭരണങ്ങാനം ബ്ലോക്ക് പ്രസിഡൻറ് ശ്രിമതി മോളിപീറ്റർ ഉദ്‌ഘാടനം ചെയ്തു.

പ്രതിഷേധ പ്രകടനത്തിൽ ഡി സി സി  സെക്രട്ടറിമാരായ ജോയിസ് സ്കറിയ, സി ടി  രാജൻ ആർ സജീവ്, മണ്ഡലം പ്രസിഡൻറുമാരായ സണ്ണി കാര്യപുറം, ബെന്നി ചോക്കാട്ട്, ബെഞ്ചമിൻ എന്നിവരും ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഷാജി ഇല്ലിമൂട്ടിൽ, ബ്ലോക്ക് സെക്രട്ടറിമാരായ ബെന്നി കച്ചിറമറ്റം, മനോജ് ചീങ്കല്ലേൽ; ജോൺസൺ നെല്ലുവേലിൽ, ജിജി തെക്കുംപിള്ളിൽ വിൻസെൻ്റ് മാടവന, സിബി ചക്കാലയ്ക്കൽ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് എ ബിൻ ടി ഷാജി; കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ ബെന്നി താന്നിയിൽ; സജിവരളിക്കര മണ്ഡലം സെക്രട്ടറി ടോണി മുല്ലുകുന്നേൽ എന്നിവരും കോൺഗ്രസ്സ് ബൂത്ത് വാർഡ് ഭാരവാഹികളുംപങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version