Kottayam

മൊബൈൽ എടുക്കാൻ മറന്നു;തിരിച്ചു വന്നത് മരണത്തിലേക്ക്;രാമപുരത്തിന്റെ ദുഃഖമായി സുബിൻ സാബുവിന്റെ വേർപാട്

Posted on

പാലാ :ഏറ്റുമാനൂർ ഐ ടി ഐ യിൽ പഠിക്കുന്ന സുബിൻ സാബു എന്നും നാട്ടുകാർക്ക് പ്രിയങ്കരൻ .രാവിലെ ബൈക്കിൽ ഏറ്റുമാനൂർ ഐ ടി ഐ യിലേക്ക് പഠിക്കാനായി പോകുന്നത് കണ്ട നാട്ടുകാർക്ക് സുബിൻ അപകടത്തിൽ മരിച്ചെന്നറിഞ്ഞപ്പോൾ വിശ്വസിക്കാനാകാതെയായി നാട്ടുകാരും കൂട്ടുകാരും.

രാവിലെ പഠനത്തിനായി ഏറ്റുമാനൂർക്കു പോയ സുബിൻ സാബു മൊബൈൽ ഫോൺ മറന്നു വച്ചത് എടുക്കാനാണ് വീണ്ടും വസതിയിലേക്ക് വന്നത്.രാവിലെ ആറരയോടെയാണ് രാമപുരം പള്ളിയാമ്പുറം ശിവ ക്ഷേത്രത്തിനു സമീപം കാറുമായി കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന സുബിൻ സാബു മരണമടഞ്ഞത് .മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ.പോസ്റ്റ് മോർട്ട നടപടികൾ തീർത്ത് മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും,

സെന്റ് റോക്കീസ് ബസിന്റെ ഡ്രൈവറുടേതാണ് അപകടത്തിൽപെട്ട കാർ.സുബിൻ സാബു തലയടിച്ചാണ് വീണതെന്ന് നാട്ടുകാർ കോട്ടയം മീഡിയയോട് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version