കോട്ടയം :കെപിസിസി ഡിജിറ്റൽ മീഡിയാ സെൽ കോട്ടയം ജില്ലാ കമ്മറ്റി പുനസംഘടിപ്പിച്ചു.പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പുനസംഘടന നടത്തിയത്.പാർട്ടി ഏറെ ആശ്രയിക്കുന്ന മീഡിയാ സെല്ലിന് സംസ്ഥാനത്ത് നേത്യത്വം കൊടുക്കുന്നത് വി ടി ബൽറാമും ഡോ സരിനുമാണ്.കോട്ടയത്ത് മീഡിയാ സെൽ കോ_ഓർഡിനേറ്റർമാരായി അഭിജിത്ത് പനമറ്റം,ഫ്രാൻസിസ്സ് മരങ്ങാട്ടുപിള്ളി ,അനൂപ് അബൂബക്കർ,ജെനിൻ ഫിലിപ്പ് ,അജൂ തെക്കേക്കര എന്നിവരെയാണ് കെപിസിസി നിയമിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയാ മേഖലയിലെ കോട്ടയത്തെ പ്രമുഖനായ അഭിജിത്തിന് പുതിയ ചുമതല അർഹതക്ക് പാർട്ടി നൽകിയ അംഗീകാരമായാണ് കരുതുന്നത്.അനൂപ് അബൂബക്കറും ജെനിൻ ഫിലിപ്പും പാർട്ടിയിൽ ഈ മേഖലയിലെ പ്രധാനപ്പെട്ടവരും..ഫ്രാൻസിസ്സ് മരങ്ങാട്ടുപിള്ളി സംസ്ഥാന തലത്തിൽ അറിയപ്പെടുന്ന സോഷ്യൽമീഡിയാ പോരാളിയുമാണ്.അജൂ തെക്കേക്കര കണ്ടന്റ് ക്രിയേറ്ററും സോഷ്യൽ മിഡിയാ രംഗത്തെ സാങ്കേതിക വിദഗ്ദനുമാണ്.പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മീഡിയാ സെൽ കെെകാര്യം ചെയ്യേണ്ടവരെ കെപിസിസി വളരെ ശ്രദ്ധയോടെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്..
യൂത്ത് കോൺഗ്രസ്സ് മുൻ ജില്ലാ കമ്മറ്റിയിലേയും നിലവിലെ കമ്മറ്റിയിലെയും ഭാരവാഹികളാണ് മീഡിയാ സെൽ അംഗങ്ങൾ . കൂടുതൽ ചെറുപ്പം നൽകി മീഡിയാ സെല്ലിനെ ചലനാത്മകമാക്കി പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നത്.അതിന്റെ ഭാഗമായി അഭിജിത്ത് പനമറ്റത്തിനും അനൂപ് അബൂബക്കറിനും കോട്ടയം പാർലമെന്റ് മണ്ഡലത്തിന്റെയും ഫ്രാൻസിസ്സ് മരങ്ങാട്ടുപിള്ളിക്ക് പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിന്റെയും ചുമതലയും നൽകിയിട്ടുണ്ട്.ഫ്രാൻസിസ്സ് മരങ്ങാട്ടുപിള്ളി കർണ്ണാടക നിയമസഭാതിരഞ്ഞെടുപ്പിൽ ഉഡുപ്പി നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള നിരീക്ഷകനും ആയിരുന്നു.ചുരുക്കത്തിൽ കോട്ടയം സീറ്റിൽ കേരളാ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി വന്നാലും വിജയം മാത്രമാണ് കോൺഗ്രസ്സ് ലക്ഷ്യം വയ്ക്കുന്നത്.