കോഴിക്കോട്: കാട്ടുപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൊന്നാങ്കയം പോത്തശ്ശേരിയിൽ ഗോപി- വിലാസിനി ദമ്പതികളുടെ മകൻ ജിനീഷ് (25) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി മുക്കം തിരുവമ്പാടി റോഡിൽ ഗേറ്റുപടിയിലായിരുന്നു ആക്രമണം.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപ്രതിയിൽ ചികിൽസയിലിരിക്കെയാണ് ജിനീഷ് മരിച്ചത്. ജിനീഷിന് ഒപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന ബിബിൻ (24) സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.സംസ്കാരം ഇന്ന് വൈകുന്നേരം 3ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: വിനീഷ്, വിജേഷ്.