കോട്ടയം: ഇത്തവണത്തെ ജില്ലാ തല റിപബ്ലിക് ദിനാഘോഷപരേഡിൽ 23 പ്ലാറ്റൂണുകൾ പങ്കെടുക്കും. ജനുവരി 26നു നടക്കുന്ന റിപബ്ലിക് ദിനാഘോഷം സമുചിതമായി സംഘടിപ്പിക്കാനും ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ നേതൃത്വത്തിൽ ചേർന്ന മുന്നൊരുക്ക യോഗത്തിൽ തീരുമാനമായി.
പോലീസ്, എക്സൈസ്, വനംവകുപ്പ്, അഗ്‌നിരക്ഷാസേന, എൻ.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്‌കൗട്ട്, ഗൈഡ്സ്, സ്‌കൂൾ ബാൻഡ് അടക്കമുള്ള പ്ലാറ്റൂണുകളാണ് പരേഡിൽ അണിനിരക്കുക.
അഡീഷണൽ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് ജി. നിർമൽകുമാർ, ആർ.ഡി.ഒ. വിനോദ് രാജ്, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ, ജില്ലാ സപ്ളൈ ഓഫീസർ സ്മിതാ ജോർജ്, ഡിവൈ.എസ്.പിമാരായ കെ.ജി. അനീഷ്, സാജു ജോർജ്, പൊതുമരാമത്ത് ഇലക്ട്രിക് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജീനീയർ ടി.എസ്. ഷിബു, പൊതുമരാമത്ത് ഇലക്‌ട്രോണിക്‌സ് വിഭാഗം അസിസ്റ്റന്റ് എൻജീനീയർ മാത്യൂ ജോൺ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ജെസി ജോയി സെബാസ്റ്റിയൻ, ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ജില്ലാ ട്രെയിനിങ് കമ്മിഷണർ റോയി പി. ജോർജ്, കോട്ടയം തഹസീൽദാർ എസ്.എൻ. അനിൽകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.