Kerala

ജാതി സെൻസസ്: ബിജെപി, എൻഎസ്എസ്, സിപിഎം ഒരേ നിലപാട് അഖില കേരള വിശ്വകർമ്മ മഹാസഭ

Posted on

 

കോട്ടയം :ജാതി സെൻസസ് വിഷയത്തിൽ ബിജെപി ക്കും എൻഎസ്എസിനും സിപിഎമ്മിനും ഒരേ നിലപാടാണ് ഉള്ളതെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. എൻഎസ്എസിന് അവരുടേതായ നിലപാടുണ്ട്. സവർണ്ണ മുന്നോക്ക ജന വിഭാഗങ്ങളുടെ താൽപര്യ സംരക്ഷണമാണ് അവരുടെ ലക്ഷ്യം. 19 57 മുതൽ സാമ്പത്തിക സംവരണ വാദം ഉയർത്തിയ പാർട്ടിയാണ് സിപിഎം. ഭരണഘടനയുടെ 103 ആം വകുപ്പ് ഭേദഗതി ചെയ്തു മുന്നാക്ക വിഭാഗത്തിന് 10% സംവരണം ഏർപ്പെടുത്തുവാൻ ബിജെപി പാർലമെൻറിൽ ബില്ലു കൊണ്ടുവന്നപ്പോൾ അതിനെ പൂർണമനസ്സോടെ അംഗീകരിച്ച പാർട്ടിയാണ് സിപിഎം. ഇതിലൂടെ ബിജെപി ക്കും സിപിഎമ്മിനും സവർണ്ണ മനോഭാവമാണ് ഉള്ളത് എന്ന് മറനീക്കി പുറത്തുവന്നിരിക്കുകയാണ്. കോൺഗ്രസിന്റെ നിലപാട് ആശാവഹമാണ്.

ജാതിയുടെ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ നൽകുന്ന ഒരു രാജ്യത്ത് ഓരോ സമുദായത്തിന്റെയും എണ്ണം അറിയാതെ ജാതി സംവരണം നൽകുന്നത് നീതിയുക്തമല്ല. ഭരണത്തിൽ പങ്കാളിത്തവും സാമ്പത്തിക ഭദ്രതയും ഉള്ളവർക്ക് അനുകൂലമായ നിലപാടാണ് ഭരണാധികാരികൾ സ്വീകരിക്കുന്നതെങ്കിൽ ദുർബല വിഭാഗങ്ങളുടെ താൽപര്യം എങ്ങനെ സംരക്ഷിക്കപ്പെടും . നിഷ്പക്ഷമായ നിലപാട് അല്ല നാളിതുവരെ സംവരണ വിഷയത്തിൽ സർക്കാരുകൾ കൈക്കൊണ്ടിട്ടുള്ളത്. വിശ്വകർമ്മ സമുദായത്തിന്റെ പകുതിയും അതിൻറെ പകുതിയും ജനസംഖ്യയുള്ള പല സമുദായങ്ങൾക്കും ലഭിക്കുന്ന പല ആനുകൂല്യങ്ങളും വിശ്വകർമ്മ സമുദായത്തിന് ലഭിക്കുന്നില്ല എന്നുള്ളത് വസ്തുതയാണ്.

ഭരണഘടന ഉറപ്പു നൽകുന്ന സാമൂഹ്യനീതിയും അവസരസമത്വ വും നടപ്പിലാകണമെങ്കിൽ ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് നടത്തി ഓരോ ജനവിഭാഗത്തിന്റെയും എണ്ണം തിട്ടപ്പെടുത്തേണ്ടതാണ്. അതിൻറെ അടിസ്ഥാനത്തിൽ സംവരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകിയാൽ അത് നീതിയുക്തമായിരിക്കും. അതിനാൽ ഈ രാഷ്ട്രീയ കക്ഷികൾ തങ്ങളുടെ നിലപാട് പുനഃ പരിശോധിച്ചു ജാതി സെൻസസ് എടുക്കുന്നതിന് ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്ന് . സഭ യുടെ കൗൺസിൽ യോഗ തീരുമാനങ്ങൾ വിശദീകരിച്ച്
ജനറൽ സെക്രട്ടറി .റ്റി കെ. സോമശേഖരൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version