Education

വിമുക്തി : പുതുവർഷത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞയുമായി ദേവമാതാ കോളെജ്

 

കുറവിലങ്ങാട് : പുതുവർഷത്തിൽ ലഹരിയോട് നോ പറയുകയാണ് ദേവമാതയിലെ വിദ്യാർത്ഥികൾ. ദേവമാതാ കോളെജ് എൻ. എസ്. എസ്. യൂണിറ്റും സംസ്ഥാന എക്സൈസ് വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന വിമുക്തി മിഷനും സംയുക്തമായാണ് ലഹരിവിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചത്. ലഹരിവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി പ്രത്യേകമായി തയ്യാറാക്കിയ വാഹനം കുട്ടികൾക്ക് ഏറെ കൗതുകമായി.

ലഹരി ഉപയോഗത്തിൻ്റെ വിവിധങ്ങളായ ദൂഷ്യവശങ്ങൾ ബോധ്യപ്പെട്ട കുട്ടികൾ ഒരിക്കലും തങ്ങൾ ലഹരി ഉപയോഗിക്കില്ല എന്ന് പ്രതിജ്ഞയെടുത്താണ് മടങ്ങിയത്.

കോളെജ് പ്രിൻസിപ്പൽ ഡോ.സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയി കവളമ്മാക്കൽ, ഐ. ക്യു. എ.സി. കോ ഓർഡിനേറ്റർ ഡോ.അനീഷ് തോമസ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ശ്രീ റെനീഷ് തോമസ്, ആൻറി നർക്കോട്ടിക് ക്ലബ് കോ ഓർഡിനേറ്റർ ശ്രീമതി പ്രസീദ മാത്യു, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീ ബെന്നി സെബാസ്റ്റ്യൻ, ജയപ്രഭ എം.വി. , വീണാ ടി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top