Kerala
സിനിമ നടൻ ജയസൂര്യ കൃഷി മന്ത്രിയെ വിമർശിച്ചതിന് ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടെ ഫേസ്‌ബുക്കിൽ ചീത്ത വിളിച്ചവരാണ് സിപിഐഎം കാർ
കോട്ടയം :സിനിമ നടൻ ജയസൂര്യ ഒരു പൊതു ചടങ്ങിൽ കൃഷി മന്ത്രിയെ വിമർശിച്ചതിന് ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടെ ഫേസ്‌ബുക്കിൽ പോയി ചീത്ത വിളിച്ചവരാണ് സിപിഐ(എം) കാർ എന്ന് റഫീഖ് കൂടത്തായിൽ കുറ്റപ്പെടുത്തി.ഒടുവിൽ സനത് ജയാസ്‌പര്യക്കു പോലും പറയേണ്ടി വന്നു ഹൂ ഈസ് സിപിഐഎം എന്ന്.
പണ്ട് ലോക വിവരം ഉണ്ടെന്ന് പറഞ്ഞിരുന്നവർക്കു ഇന്ന് ലോകവിവരം ഇല്ലെന്നു മാത്രമല്ല അഴിമതിയിലും ധൂർത്തിലും ഡോക്ടറേറ്റ് എടുത്തിരിക്കുന്നുവെന്നും റഫീഖ് കുറ്റപ്പെടുത്തി .വിദ്യാഭ്ട്സ മന്ത്രി പ്രമേഹ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ 23 ലക്ഷം രൂപാ ചിലവഴിച്ചപ്പോൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു 12000 രൂപാ പല്ല് ചികിത്സയ്ക്കായി ചിലവിട്ടു.മുഖ്യമന്ത്രി പിണറായി വിജയൻ വെള്ള ടാങ്കിന് 6 ലക്ഷവും ;ചാണക കുഴിക്ക് 4 ലക്ഷവും ചിലവിട്ട് മത്സരിച്ച് ഖജനാവ് ധൂർത്ത് അടിക്കുകയാണെന്നു യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയംഗം റഫീഖ് കൂടത്തായി കുറ്റപ്പെടുത്തി.രണ്ടു ദിവസം കോട്ടയം ജില്ലയിൽ പര്യടനം നടത്തുന്ന യൂത്ത് ലീഗിന്റെ യുവജന മാർച്ചിൽ സംസാരിക്കുകയായിരുന്നു റഫീഖ് കൂടത്തായി.
വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന മുദ്രാവാക്യവുമായാണ് കേന്ദ്ര-കേരള സര്‍ക്കാരുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിര ഈ മാസം 21 ന് കോഴിക്കോട് യൂത്ത് ലീഗ് മഹാറാലി സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്ന് ജില്ലാ തല മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ പ്രസിഡന്റ് അഡ്വ.വി.പി നാസര്‍ ജാഥാ ക്യാപ്റ്റനും ജന.സെക്രട്ടറി അമീര്‍ ചേനപ്പാടി വൈസ് ക്യാപ്റ്റനുമായ മാര്‍ച്ച് പാലാ ളാലം പാലം ജംഗ്ഷനില്‍ മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി റഫീഖ് മണിമല ഉല്‍ഘാടനം ചെയ്തു.
യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. മാഹിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശേരി , കാത്തിരപ്പള്ളി മേഖലകളിലുടെ മാര്‍ച്ച് സഞ്ചരിക്കും. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കൂട്ടിക്കലില്‍ നിന്നും പുനരാരംഭിക്കുന്ന മാര്‍ച്ച്. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കെ.എ. മുഹമ്മദ് അഷ്‌റഫ് ഉല്‍ഘാടനം ചെയ്യും. സംസ്ഥാന സമിതി അംഗം വി.എസ്. അജ്മല്‍ ഖാന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. മുണ്ടക്കയം, ഇടക്കുന്നo , പാറത്തോട് വഴി വൈകിട്ട് 4 ന് ഈരാറ്റുപേട്ടയില്‍ മാര്‍ച്ച് എത്തിച്ചേരും.
പാലയിലെത്തിയ യുവജന മാർച്ചിൽ മാണി സി കാപ്പൻ എം എൽ എ ;സജി മഞ്ഞക്കടമ്പിൽ(യു ഡി എഫ് ജില്ലാ ചെയർമാൻ);അനസ് കണ്ടത്തിൽ (പാലാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് ) തുടങ്ങിയവർ പ്രസംഗിച്ചു .യൂത്ത്‌ലീഗ് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ഹബീബുള്ള അധ്യക്ഷം വഹിച്ച യോഗത്തിൽ;ലീഗ് ജില്ലാ സെക്രട്ടറി റഫീഖ് മണിമല ഉദ്‌ഘാടനം ചെയ്തു.