Kerala
രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി കൊച്ചിയിലെത്തി;എട്ടുമണിയോടെ കെപിസിസി ജംഗ്ഷൻ മുതൽ ഗസ്റ്റ് ഹൗസ് വരെ ഒരു കിലോമീറ്റർ റോഡ് ഷോ നടത്തും
കൊച്ചി : രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി കൊച്ചിയിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിച്ചു.
തുടർന്ന് ഹെലികോപ്ടറിൽ ഏഴ് മണിയോടെ നേവൽ ബേസ് എയർപോർട്ടിലേക്ക് യാത്രയായി. അൽപസമയത്തിനകം അദ്ദേഹം നാവികസേന ആസ്ഥാനത്തെത്തും. നാവികസേന ആസ്ഥാനത്തുനിന്ന് റോഡ് മാർഗ്ഗം മഹാരാജാസ് ഗ്രൗണ്ടിലെത്തും. എട്ടുമണിയോടെ കെപിസിസി ജംഗ്ഷൻ മുതൽ ഗസ്റ്റ് ഹൗസ് വരെ ഒരു കിലോമീറ്റർ റോഡ് ഷോ നടത്തും.