കോട്ടയം :രാമപുരം ഉപജില്ല സ്പോർട്സ് എൽ പി വിഭാഗത്തിൽ വലവൂർ ഗവൺമെൻറ് യുപി സ്കൂൾ ചാമ്പ്യന്മാർ. 20 വർഷങ്ങൾക്ക് ശേഷമാണ് ഏതെങ്കിലുമൊരു ഇനത്തിൽ വലവൂർ സ്കൂൾ ഓവറോൾ കിരീടം ചൂടുന്നത്. പെൺകുട്ടികളുടെ വിഭാഗം ഓവറോൾ കിരീടവും വലവൂർ സ്കൂളാണ് നേടിയത്. രണ്ടാം ക്ലാസ്സുകാരി സാധികയുടെയും സേയ ടോണി, ശ്രീനന്ദന , ദേവിക, അനയ, ആദിത് എബി , ആദിത് രാജേഷ്, അഭിനവ് എന്നീ കുട്ടികളുടെയും പ്രകടനമികവിൽ ചരിത്രം പിറന്ന നിമിഷങ്ങളിലേയ്ക്ക് വലവൂർ ഗവൺമെൻറ് യുപി സ്കൂൾ പറന്നുയർന്നു.
മീറ്റിലെ ആദ്യ മത്സരമായ എൽ പി വിഭാഗം മിനി 50 മീറ്റർ ഓട്ടത്തിൽ രണ്ടാം ക്ലാസ്സുകാരി സാധികയിലൂടെ അക്കൗണ്ട് തുറന്ന വലവൂർ ഗവ. യു പി സ്കൂൾ 100 മീറ്റർ ഓട്ടം,50 മീറ്റർ ഷട്ടിൽ റിലേ ബോയ്സ്,50 മീറ്റർ ഷട്ടിൽ റിലേ ഗേൾസ് എന്നീ ഇരങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തിയതിനു പുറമേ എൽ പി ഗേൾസ് മിനി വിഭാഗത്തിൽ സ്റ്റാൻഡിങ് ബ്രോഡ് ജമ്പ് ഇനത്തിൽ ഒന്നും മൂന്നും സ്ഥാനം നേടിക്കൊണ്ട് പെൺകുട്ടികളുടെ വിഭാഗത്തിലെ ഓവറോളും ഉറപ്പിച്ചു.
അഭിനന്ദനങ്ങൾ അർഹമായ ചരിത്ര വിജയം നേടിയ വലവൂർ ഗവണ്മെൻ്റ് സ്കൂളിലെ ചുണക്കുട്ടികളെ കരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബെന്നി മുണ്ടത്താനം, രാമപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മേരിക്കുട്ടി ജോസഫ്, ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ, എന്നിവർ അഭിനന്ദിച്ചു.