പാലാ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെ വീട്ടിൽ കയറി അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലായിൽ പന്തം കൊളുത്തി പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡൻ്റ് ആൽബിൻ അലക്സ് ഇടമനശ്ശേരിയുടെ നേതൃത്വത്തിൽ ചേർന്ന പ്രധിഷേധ യോഗം കോട്ടയം ഡി സി സി വൈസ് പ്രസിഡൻ്റ് അഡ്വ. ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. പോലീസ് പിണറായി വിജയൻ്റെ അടിമകൾ ആയി മാറി എന്നതിൻ്റെ അവസാനത്തെ തെളിവാണ് രാഹുൽ മാങ്കൂട്ടത്തിൻ്റെ അന്യായ രീതിയിലുള്ള അറസ്റ്റ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.പി. സി. സി. മെമ്പർ തോമസ് കല്ലാടൻ, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് എൻ. സുരേഷ്, സതീഷ് ചൊള്ളാനി, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് തോമസ്കുട്ടി നെച്ചികാടൻ, അഡ്വ. സന്തോഷ് മണർകാട്, രാഹുൽ പി.എൻ. അർ. വി. എൽ. പ്രിൻസ്, അഡ്വ. ആർ. മനോജ്
യൂത്ത് കോൺഗ്രസ് അസംബ്ലി വൈസ് പ്രസിഡൻ്റ് ടോണി ചക്കാല, ജനറൽ സെക്രട്ടറിമാരായ അൻ്റൊച്ചൻ ജയിംസ്, മാനുവൽ ബെന്നി, മണ്ഡലം പ്രിഡൻ്റുമാരായ കിരൺ അരീപരമ്പിൽ, അഡ്വ. ഗോകുൽ ജഗനിവാസ്, അഗസ്റ്റിൻ പുള്ളിയൻപരമ്പിൽ, എബിൻ റ്റി. ഷാജി, ബിബിൻ മറ്റപള്ളി, അഗസ്റ്റിൻ ഗണപദിപ്ലാക്കൽ, ഉണ്ണികൃഷ്ണൻ നായർ, ജോബിഷ് ജോഷി, അഡ്വ. ജേക്കബ് അൽഫോൻസാ ദാസ്, ജെറിൻ തോമസ്,തോമാച്ചൻ പുളിന്താനതു, അലക്സ് ആൻ്റണി എന്നിവർ പ്രസംഗിച്ചു.