Kerala

അഞ്ച് തവണ തനിക്കെതിരെ വധശ്രമം നടന്നിട്ടുണ്ട്;അന്നൊന്നും ഭയന്നിട്ടില്ല പിന്നെയാണോ ഇപ്പോൾ;ആരിഫ് മുഹമ്മദ് ഖാൻ

Posted on

തൊടുപുഴ: തനിക്കെതിരായ എല്‍ഡിഎഫ് പ്രതിഷേധങ്ങളെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതിലും വലിയ ഭീഷണികള്‍ കണ്ടിട്ടുണ്ടെന്നും അഞ്ച് തവണ തനിക്കുനേരെ വധശ്രമം നടന്നതായും ആരീഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. അന്ന് മുപ്പത്തിയഞ്ചാം വയസില്‍ ഭയപ്പെട്ടിട്ടില്ല. പിന്നയെല്ലേ ഇപ്പോഴെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു. ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തിയതിന്റെ കാരണം തനിക്ക് അറിയില്ലെന്നും അധികാരത്തിന് മുകളിലാണ് നിയമമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

അതേസമയം, ഗവര്‍ണര്‍ വേദിയില്‍ നിന്ന് മടങ്ങുന്നതിനിടെയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കാറിന്റെ ഗ്ലാസ് തുറന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ ഗവര്‍ണര്‍ കൈവീശി. കനത്ത പൊലീസ് സുരക്ഷയിലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ അഞ്ചിടത്ത് കരിങ്കൊടി കാണിക്കുകയും പ്രതിഷേധ ബാനര്‍ ഉയര്‍ത്തുകയും ചെയ്തു

നിയമസഭ പാസാക്കിയ ഭൂപതിവ് നിയമഭേദഗതി ബില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. എസ്എഫ്ഐ കരിങ്കൊടി കാണിക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ഹര്‍ത്താലിനെത്തുടര്‍ന്ന് ജില്ലയില്‍ കടകളും കമ്പോളങ്ങളും അടഞ്ഞുകിടക്കുകയാണ്. ബസുകള്‍ ഓടുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version