Politics

പിണറായി വിജയനെ ഡൽഹിയിൽ കരിങ്കൊടി കാണിക്കുമെന്ന് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡണ്ട് ബി വി ശ്രീനിവാസ്

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത ജയിലിലാക്കിയ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് ദേശീയ പ്രക്ഷോഭത്തിന്‌ ഒരുങ്ങുന്നു.ഡല്ഹിയിലെത്തുന്ന പിണറായി വിജയനെ  കരിങ്കൊടി കാണിക്കുമെന്നാണ് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡണ്ട് ബി വി ശ്രീനിവാസ് പ്രസ്താവിച്ചിരിക്കുന്നത്

നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും മർദിച്ചതിനെതിരെ ഡിസംബർ 20ന് സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന സമരത്തിനിടെ വ്യാപക അക്രമം നടന്നതായി പ്രോസിക്യൂഷൻ വാദിച്ചു.

നടന്നത് രാഷ്ട്രീയ പ്രതിഷേധമാണെന്ന് പ്രതിഭാഗം വാദിച്ചു. രാഹുൽ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചിട്ടില്ല. രാഹുലിന് പൊലീസ് അറസ്റ്റു ചെയ്യുന്നതിനു മുൻപ് നോട്ടിസ് നൽകിയില്ല. പൊലീസ് സ്റ്റേഷനിലെത്തിച്ചശേഷമാണ് നോട്ടിസ് നൽകിയത്. മൂന്നു കേസുകൾ നിലനിൽക്കുമ്പോൾ ഒരു കേസിൽ മാത്രം അറസ്റ്റു ചെയ്യുന്നതിലൂടെ പൊലീസിന്റെ ഉദ്ദേശ്യം വ്യക്തമാണെന്നും പ്രതിഭാഗം വാദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top