Kerala

കേരളത്തെ അപമാനിച്ച ഗവർണർ മാപ്പ് പറയുക: യൂത്ത് ഫ്രണ്ട് (എം)

Posted on

 

തിരുവനന്തപുരം: കേരളത്തെ അപമാനിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാപ്പ് പറയണമെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴകാടൻ ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് (എം) തിരുവനന്തപുരം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വളർച്ചയും പുരോഗതിയും കണ്ട് വിളറി പൂണ്ടിയിരിക്കുകയാണ് ബിജെപി നേതൃത്വത്തിന്. ഇത് തകർക്കുന്നതിനു വേണ്ടിയുള്ള നീക്കമാണ് ഇപ്പോൾ കേരളത്തിൽ സംഘപരിവാറും ബിജെപിയും ചേർന്ന് നടത്തുന്നത്. ഇത് കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ യൂത്ത്ഫ്രണ്ട്(എം) ജില്ലാ പ്രസിഡൻ്റ് കെ ജെ എം അഖിൽ ബാബു അധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ്(എം) ജില്ലാ പ്രസിഡൻ്റ് സഹായദാസ് നാടാർ മുഖ്യപ്രഭാഷണം നടത്തി.കേരള യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷേയ്ക്ക് അബ്ദുള്ള, ബിൻസൺ ഗോമസ്,കേരള കോൺഗ്രസ്(എം) ജില്ലാ സെക്രട്ടറി എസ് എസ് മനോജ്,യൂത്ത്ഫ്രണ്ട്(എം) ഭാരവാഹികളായ ജസ്റ്റിൻ ജോസഫ്,സനൽ ചന്ദ്രമംഗലം,ജയപ്രകാശ് എബി, വിഷ്ണു പൂയനാട്,ഗിരീഷ് ചന്ദ്രമംഗലം, ഉജ്വൻ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version