Politics

ലോഹ്യത്തിൽ കൂടി ഉമാ തോമസിനെ വെട്ടി തൃക്കാക്കര പിടിച്ചെടുക്കാൻ ആരും ശ്രമിക്കരുത് ഒരു പ്രാവശ്യം കൂടി ഉമാ തോമസ് തൃക്കാക്കരയിൽ മത്സരിക്കട്ടെ :സിറിയക് തോമസ്

Posted on

കോട്ടയം :പാലാ :ലോഹ്യത്തിൽ കൂടി ഉമാ തോമസിനെ വെട്ടി തൃക്കാക്കര പിടിച്ചെടുക്കാൻ ആരും ശ്രമിക്കരുത് ഒരു പ്രാവശ്യം കൂടി ഉമാ തോമസ് തൃക്കാക്കരയിൽ മത്സരിക്കട്ടെയെന്ന് ഗാന്ധിജി യൂണിവേഴ്‌സിറ്റിയുടെ മുൻ വൈസ് ചാൻസലർ  ഡോക്ടർ  സിറിയക് തോമസ് അഭിപ്രായപ്പെട്ടു.പി ടി തോമസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഏറ്റവും നല്ല പൊതു പ്രവർത്തകനുള്ള അവാർഡ് ദാന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു സിറിയക് തോമസ്.

പി ടി തോമസിന് മന്ത്രിയാകാൻ ഏറെ യോഗ്യതയുള്ള ആളായിരുന്നു.പക്ഷെ മന്ത്രി ആയിട്ടില്ല.എന്നാൽ ഉമാ തോമസ് ഒരിക്കൽ കൂടി മത്സരിച്ചു വിജയിച്ച് ഒരു മന്ത്രി കൂടെ ആകട്ടേയെന്നു ഞാൻ ആശംസിക്കുകയാണെന്നു സിറിയക് തോമസ് പറഞ്ഞപ്പോൾ ബാങ്ക് എംപ്ലോയിസ് ഹാളിൽ നിർഖിയഞ്ഞ കൈയ്യടി ഉയർന്നു.ഏതായാലും ഉമയെ  തൃക്കാക്കരയിൽ വെട്ടാൻ ഉള്ളവർ ഈ യോഗ ഹാളിലില്ലെന്ന്  അദ്ദേഹം കൂട്ടിച്ചേർത്തു .

മാണി സി കാപ്പനായിരുന്നു ഈ യോഗത്തിന്റെ അധ്യക്ഷനായി ആദ്യം തീരുമാനിച്ചിരുന്നത് .എന്നാൽ അദ്ദേഹം വരാഞ്ഞപ്പോൾ ഞാൻ പകരം അധ്യക്ഷനാവുകയായിരുന്നു .അടുത്ത വർഷത്തെ അവാർഡ് ദാനത്തിനും തന്നെ വിളിക്കണമെന്നും.അന്നും അധ്യക്ഷനായി നിശ്ചയിച്ച ആൾ വരാതിരിക്കട്ടെയെന്നും അദ്ദേഹം നർമ്മം വിളമ്പുകയും ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version