Kottayam

കുരുമുളക് പറിക്കുന്നതിനിടെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.,ഗുരുതരമായ പരിക്കോടെ ഭർത്താവ് ആശുപത്രിയിൽ

Posted on

പത്തനംതിട്ട: കുരുമുളക് പറിക്കുന്നതിനിടെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. സുധാമണി (55) ആണ് മരിച്ചത്. അപകടത്തിൽ ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു.

ഭർത്താവ് രാജേന്ദ്രനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുരുമുളക് പറിക്കുന്നതിനിടെ മരത്തിൽ ചാരിയ ഇരുമ്പ് ഏണിയുടെ മറുഭാഗം ഇലട്രിക്ക് ലൈനിൽ തട്ടുകയായിരുന്നു. തുടർന്നാണ് ദമ്പതികൾക്ക് ഷോക്കേറ്റത്. സുധാമണി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version