Kerala

ഓളപ്പരപ്പിൽ മുത്തുകൾ വാരിയ കെവിൻ ജിനു പാലായുടെ അഭിമാനം : ജോസ്. കെ. മാണി എം. പി

 

പാലാ : ഡൽഹിയിൽ നടന്ന 67-ാമത് നാഷണൽ സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൽ സീനിയർ കാറ്റഗറിയിൽ കേരളത്തിന്‌ വേണ്ടി മൂന്നു സ്വർണവും, ഒരു വെള്ളിയും നേടിയ പാലാ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി കെവിൻ ജിനു, പാലായുടെ അഭിമാനമാണ് എന്ന് ജോസ്. കെ. മാണി. എം. പി പറഞ്ഞു.

കെവിനെ വീട്ടിൽ വന്നു ജോസ്. കെ. മാണി എം. പി അഭിനന്ദിച്ചു. 12 വർഷത്തിന് ശേഷമാണ് കേരളത്തിന്‌ നീന്തലിൽ സ്വർണ്ണ മെഡൽ ലഭിക്കുന്നത്. അനുമോദന യോഗത്തിൽ വാർഡ് കൗൺസിലർ തോമസ് പീറ്റർ, അഡ്വ. ജോസഫ് മണ്ഡപം, ടോബിൻ. കെ. അലക്സ്‌, ബിജു പാലൂപ്പടവിൽ, ജോസ്കുട്ടി പൂവേലിൽ, കൗൺസിലർ ലീന സണ്ണി, ടോം തെക്കേൽ, ജോണി തെക്കേൽ, രാജൻ. എം. എസ് എന്നിവർ പ്രസംഗിച്ചു.പാലാ കോഴിമറ്റത്തിൽ ജിനു മാത്യുവിന്റെയും റിൻസി ജേക്കബിന്റെയും മകൻ ആണ് കെവിൻ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top