Kerala

അഖില കേരള വിശ്വകർമ്മ മഹാസഭ സെക്രട്ടേറിയറ്റ് ധർണ്ണ ജനുവരി 10 ന്

Posted on

 

പരമ്പരാഗത തൊഴിലാളി സമുദായമായ വിശ്വകർമ്മ സമുദായം നേരിടുന്ന തൊഴിൽ പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് അഖില കേരള വിശ്വകർമ്മ മഹാസഭ ജനുവരി 10 ന് സെക്ര ട്ടേറിയറ്റ് പടിക്കൽ ധർണ്ണ നടത്തുന്നു.

. നിർമ്മാണ മേഖലയിൽ നിലനിൽക്കുന്ന വിവിധങ്ങളായ പ്രതിസന്ധികൾ മൂലം രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്ന വിശ്വകർമ്മ തൊഴിലാളികൾക്ക് അടിയന്തര സഹായം എത്തിക്കുക, ദീർഘകാല പാക്കേജ് പ്രഖ്യാപിക്കുക, 2003ല്‍ സമുദായത്തെ പരമ്പരാഗത തൊഴിൽ സമുദായമായി പ്രഖ്യാപിച്ചതിന്റെ തുടർനടപടികൾ ആർട്ടിസാൻസ് വികസന കോർപ്പറേഷനുമായി ബന്ധപ്പെടുത്തി നടപ്പിലാക്കുക , പി എം വിശ്വകർമ്മ യോജന യിലൂടെ തൊഴിലാളികൾ എടുക്കുന്ന ലോണിന്റെ പലിശ ആർട്ടിസാൻസ് വികസന കോർപ്പറേഷൻ അടയ്ക്കുക , ശങ്കരൻ കമ്മീഷൻ റിപ്പോർട്ട് സംഘടനകളുമായി ചർച്ച ചെയ്തു നടപ്പിലാക്കുക, ഉന്നത വിദ്യാഭ്യാസ രംഗത്ത് വിശ്വകർമ്മ സമുദായത്തിന് അനുവദിച്ചിട്ടുള്ള 2% സംവരണം 4% ആയി ഉയർത്തുക , മുന്നോക്ക വിഭാഗക്കാർക്ക് അനുവദിച്ച 10% (EWS) സംവരണവുമായി ബന്ധപ്പെട്ട് ഉണ്ടായ അ സന്തുലിതാവസ്ഥ പരിഹരിക്കുക , ദേവസ്വം ബോർഡ് സംവരണം6% ആയി ഉയർത്തുക , ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിൽ വിശ്വകർമ്മ സമുദായത്തിന് പ്രതിനിധ്യം നൽകുക, പി എസ് സി അംഗത്വം പുനസ്ഥാപിക്കുക, വിശ്വകർമ്മ ദിനം പൊതു അവധിയായി പ്രഖ്യാപിക്കുക ,ജാതി സെൻസസ് എടുക്കുക, ദേവസ്വം ബോർഡിലെ സ്വർണ തൊഴിലാളി തസ്തിക കാരായ്മ വിഭാഗത്തിൽ ഉൾപ്പെടുത്തുക. തുടങ്ങിയ ആവശ്യങ്ങളാണ് സഭ ഉന്നയിക്കുന്നത് .

2016ലെനിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ എൽഡിഎഫുമായി ഉണ്ടാക്കിയ ധാരണ പ്രകാരം ശങ്കരൻ കമ്മീഷൻ റിപ്പോർട്ട് തൊഴിലാളി പ്രഖ്യാപനത്തിന്റെ തുടർനടപടികൾ എന്നിവ നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു എന്നാൽ അത് നടപ്പാക്കിയില്ല രണ്ടാം പിണറായി സർക്കാർ വിശ്വകർമ്മ സമുദായത്തിന് ഗുണകരമാകുന്ന ഒരു തീരുമാനവും കൈകൊണ്ടിട്ടില്ല ഈ സാഹചര്യത്തിലാണ് മഹാസഭ ഇടക്കാല ഭരണസമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിക്കുന്നതെന്ന് സംസ്ഥാന പ്രസിഡൻറ് വി സുധാകരനും, ജനറൽ സെക്രട്ടറി ടി കെ സോമശേഖരനും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version