Kerala
ആറ് കോടി മുടക്കി ആറ് കിലോമീറ്റർ റോഡ് ടാറിംഗ് ആറാം ദിവസം തകർന്നു;ആർക്ക് പോയി നാട്ടുകാർക്ക്
കോഴിക്കോട്: ആറ് കോടി ചെലവിൽ റീടാറിങ് കഴിഞ്ഞതിന് പിന്നാലെ കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റോഡ് തകർന്നതിൽ പൊതുമരാമത്ത് വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരമാണ് അന്വേഷണം. അതേസമയം, റോഡ് നിർമാണത്തിൽ അഴിമതിയാണെന്ന് ആരോപിച്ച് നാട്ടുകാരും യൂത്ത് കോൺഗ്രസും രംഗത്തുവന്നു.
ഇരുപത് ദിവസം മുമ്പാണ് കൂളിമാട്-എരഞ്ഞിമാവ് റോഡ് റീടാറിങ് പൂർത്തിയാക്കിയത്. എസ്‌റ്റിമേറ്റ് തുകയേക്കാക്കാൾ ഒരു കോടി രൂപ അധികം ചിലവിട്ട് നിർമിച്ച റോഡാണ് ആറാം നാൾ തകരാൻ തുടങ്ങിയത്.. ഒരിടത്തല്ല, ആറ് കി.മീ റോഡിലെ നാലിടത്ത് ടാറിങ് ഇളകി നീങ്ങിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കി.