Kottayam
ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ കയറി വധഭീഷണി;ഗുണ്ടകളെ വിട്ടത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട്;5 കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി
കൊച്ചി: എറണാകുളം ഡി.സി.സി സെക്രട്ടറി പി.ഐ മുഹമ്മദാലിയുടെ വീട്ടിൽ കയറി വധഭീഷണി മുഴക്കിയ സംഭവത്തിൽ നടപടി. അഞ്ച് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു. തൃക്കാക്കര ബ്ലോക്ക് പ്രസിഡന്റ് റാഷിദ് ഉള്ളംപള്ളി, നേതാക്കളായ സുബൈർ, ആംബ്രോസ് സാബു, സുനിൽ എന്നിവർക്കെതിരെയാണ് ഇൻഫോ പാർക്ക് പൊലീസിന്റെ നടപടി.
കഴിഞ്ഞമാസം 13നാണ് മുഹമ്മദാലിയുടെ വീട്ടിലെത്തി വധഭീഷണി മുഴക്കിയത്. ബ്ലോക്ക് പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് ഗുണ്ടകളെത്തി വധഭീഷണി മുഴക്കിയതെന്ന് ഇദ്ദേഹം തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.