Kerala

എഐടിയുസിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ വർണ്ണാഭമായ മെയ്ദിന റാലി നടന്നു

 

ഈരാറ്റുപേട്ട: എഐടിയുസി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ വർണ്ണാഭമായ മെയ്ദിന റാലി നടന്നു. ഈരാറ്റുപേട്ട ടൗൺ ചുറ്റിയുള്ള റാലിയിൽ നിലക്കാവടികളും, ഗരുഡൻ പറവയും, റോളർ സ്കേറ്റിങ്ങും, മുത്തുക്കുടകളും അലങ്കരിച്ച ട്രാക്ടറും നെറ്റിപ്പട്ടം ചാർത്തിയ ഓട്ടോറിക്ഷകളും രക്ത പതാകകൾ ഏന്തി അണി നിരന്ന പ്രവർത്തകർക്കും ജനങ്ങൾക്കും ആവേശമായി മാറി.

റാലി സമാപിച്ചുകൊണ്ട് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ ചേർന്ന പൊതുസമ്മേളനം എഐടിയുസി സംസ്ഥാന സെക്രട്ടറി സഖാവ് അഡ്വക്കേറ്റ് വി ബി ബിനു ഉദ്ഘാടനം ചെയ്തു. 1886ൽ ചിക്കാഗോ തെരുവീഥികളിൽ മെയ്ദിനത്തിനാധാരമായ തൊഴിലാളി പ്രകടനവും ഭരണകൂടങ്ങൾ വെടിവെച്ച് തൊഴിലാളികളെ കൊന്നൊടുക്കിയ ചരിത്രവും ജനതയുള്ള കാലം മറക്കുന്നതല്ല. നിരവധി ആളുകളുടെ ജീവന്റെയും രക്തത്തിന്റെയും വിലയായി തൊഴിലാളികൾ ലോകമാകെ ഇന്ന് അനുഭവിക്കുന്ന ആനുകൂല്യങ്ങൾ ഇന്ത്യ അടക്കമുള്ള മുതലാളിത്ത ശക്തികളും ഭരണകൂടങ്ങളും കുത്തക കോർപ്പറേറ്റുകളും തിരിച്ചുപിടിക്കാനും കരി നിയമങ്ങൾ ഉപയോഗിച്ച് നിഷേധിക്കാനും തീവ്രശ്രമം നടത്തുകയാണ്. കേന്ദ്ര ഭരണാധികാരികൾ രാജ്യത്തെ ജനങ്ങളെ ആകെ ദ്രോഹിക്കുന്ന നയങ്ങളാണ് നടപ്പിലാക്കുന്നത്. പോരാട്ടങ്ങളിൽ ജനങ്ങൾ ഒന്നിച്ചണിനിരക്കാതിരിക്കാൻ വർഗീയമായി ജനങ്ങളെ ആകെ ഭിന്നിപ്പിക്കുകയാണ്.

ഈ സാഹചര്യത്തിൽ തൊഴിലാളികളുടെ ഐക്യപ്പെട്ട അതിശക്തമായ പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിന് തയ്യാറാവണമെന്നും മെയ്ദിന സന്ദേശം നൽകിക്കൊണ്ട് സഖാവ് അഡ്വക്കറ്റ് വി ബി ബിനു ആഹ്വാനം ചെയ്തു. യോഗത്തിൽ സഖാവ് ഇ കെ മുജീബ് അധ്യക്ഷത വഹിച്ചു സഖാവ് പി എസ് ബാബു സ്വാഗതം പറഞ്ഞു. എം ജി ശേഖരൻ, അഡ്വക്കറ്റ് പി എസ് സുനിൽ, കെ വി അബ്രഹാം, ഷമ്മാസ് ലത്തീഫ്, സോളി ഷാജി, ഓമന രമേശ്, കെ ഐ നൗഷാദ്, എം എം മനാഫ് എന്നീ സഖാക്കൾ പ്രസംഗിക്കുകയും കെ എസ് രാജു, കെ ശ്രീകുമാർ, കെ എസ് നൗഷാദ്, പി രാമചന്ദ്രൻ നായർ, എൻ ജെ ബിജു, കെ എം പ്രശാന്ത് സി എസ് സജി, ജോസ് മാത്യു, റജീന സജിൻ, പ്രസിൽ പി വിദ്യാധരൻ, രതീഷ് പി എസ്, പത്മിനി രാജശേഖരൻ, ആർ രതീഷ്, മിനിമോൾ ബിജു, എം എ നാസറുദ്ദീൻ, മുഹമ്മദ് ഹാഷിം, കെ കെ അജ്മൽ, റ്റി പി ബിജിലി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top