Kerala

തെരെഞ്ഞെടുപ്പ് ദിവസം എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ച സുപ്രഭാതം, ദീപിക പത്രങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്ന്റെ നോട്ടീസ്

എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ച മലയാളത്തിലെ രണ്ട് പത്രങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി. സുപ്രഭാതം, ദീപിക പത്രങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയത്.

പത്രത്തില്‍ പരസ്യം നല്‍കിയവരുടെ വിവരങ്ങളും മറ്റും ലഭ്യമാക്കണമെന്നാണ് ആവശ്യം. ബിജെപി നേതാവ് ജെ ആര്‍ പത്മകുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ‘വോട്ട് ഫോര്‍ എല്‍ഡിഎഫ് ‘ എന്ന തലക്കെട്ടോടെ പത്രങ്ങളുടെ ഒന്നാം പേജില്‍ നല്‍കിയ പരസ്യത്തിലാണ് കമ്മീഷന്‍ നോട്ടീസ് നല്‍കിയത്. പരസ്യം നല്‍കിയതിനെ തുടര്‍ന്ന് സുപ്രഭാതം പത്രത്തിന്റെ കോപ്പി കത്തിക്കുന്നതടക്കമുള്ള പ്രതിഷേധം സംസ്ഥാനത്ത് നടന്നിരുന്നു.

നിലനിൽപ്പ് ഭീഷണി നേരിടുന്ന മലയാളത്തിലെ നാല് പത്രങ്ങളിൽ രണ്ടെണ്ണമാണ് ദീപികയും ;സുപ്രഭാതവും.ജീവനക്കാർക്ക് തന്നെ ശമ്പളം നൽകുവാൻ ബുദ്ധിമുട്ടുമ്പോഴാണ് കേസിൽ ഈ പത്രങ്ങൾ അകപ്പെട്ടിരിക്കുന്നത്.മംഗളം;കേരള കൗമുദി തുടങ്ങിയ പത്രങ്ങളും നിലനിൽപ്പ് ഭീഷണി നേരിടുകയാണ്.പ്രസ്സിൽ അറ്റകുറ്റ പണികൾ നടക്കുന്നു എന്ന പേരിൽ ഏതാനും മാസം മുൻപ് മംഗളം മുടങ്ങുകയും ചെയ്തിരുന്നു.കണ്ണൂർ ഭാഗങ്ങളിൽ മംഗളം മാസത്തിൽ പല തവണ മുടങ്ങുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു .കേരളാ കൗമുദിയുടെ മുന്നോട്ടുള്ള പോക്ക് അപകടാവസ്ഥയിലേക്കാണ് എന്ന് മനസിലായ പല ജീവനക്കാരും സ്വന്തമായി ഓൺലൈൻ പത്രം തുടങ്ങുകയും ചെയ്തു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top