Kerala
നിർധന വൃക്ക രോഗികൾക്ക് സഹായ ഹസ്തവുമായി പാലാ പീറ്റർ ഫൗണ്ടേഷനും മരിയൻ മെഡിക്കൽ സെന്ററും
പാലാ: ഡയാലിസിസ് മുടങ്ങാതെ ചെയ്യുവാൻ പണമില്ലാതെ വിഷമിക്കുന്ന നിർധന കിഡ്നിരോഗികൾക്ക് പീറ്റർ ഫൌണ്ടേഷന്റെ നേതൃത്തിൽ അരുണാ പുരം മരിയൻ മെഡിക്കൽ സെന്റർ ആശുപത്രിയിൽ സൗജന്യ ഡയലിസിസിന് അവസരം ഒരുക്കിയിരിക്കു കയാണ് .ഫൌണ്ടേഷൻ ചെയർമാൻ ഷിബു പീറ്റർ വെട്ടുകല്ലേൽ(യു. എസ്. എ), പാലാ മുനിസിപ്പൽ കൗൺസിലർ തോമസ് പീറ്റർ വെട്ടുകല്ലേൽ, ബിജു ജോർജ് കാരിയാവിൽ(യു. എസ്. എ) എന്നിവരുടെ നേതൃത്വത്തിൽ മുപ്പതു ലക്ഷം രൂപാ ചിലവിൽ നാലു ഡയലിസിസ് മെഷീനുകൾ മരിയൻ ആശുപത്രി ക്ക് സംഭാവന നൽകികൊണ്ടുള്ള പദ്ധതിയാണ്.
സാമ്പത്തിക ബുദ്ധിമു മുട്ടിനാൽ പലർക്കും ഡയലിസിസ് കൃത്യമായി ചെയ്യുവാൻ സാധിക്കാതെ വരുന്നതിനാൽ അർഹതപ്പെട്ട നിർദ്ധന രോഗികൾക്ക് ഇത് ഏറെ സഹായകരമായിരിക്ക ക്കുകയാണ് എന്ന് ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഷേർലി ജോസ്, പി. ആർ.ഓ സിസ്റ്റർ ബെൻസി, ഡോ. അലക്സ് മാണി എന്നിവർ പറഞ്ഞു. അർഹതപെട്ടവർക്ക് 8921505985 എന്ന നമ്പറിലോ +18479038852(വാട്സ്ആപ് മാത്രം)നമ്പറിലോ ബന്ധപെടാവുന്നതാണ്.