Kerala

“സമൂഹ ചുമർ ചിത്രരചനയിൽ” പാലാ ജനറൽ ആശുപത്രിയിലെ ചുവരുകൾക്ക് വിദ്യാർഥികൾ തീർത്ത വർണ്ണക്കൂട്ട്

Posted on

പാലാ: “ലഹരി വിമുക്ത പരിസ്ഥിതി സൗഹൃദ സമൂഹം ” എന്ന ആശയം മുൻനിറുത്തി പാലാ കെ.എം.മാണി സ്മാരക ഗവൺമെന്റ് ജനറൽ ആശുപത്രിയുടെ മതിലുകളിൽ ചുമർ ചിത്രങ്ങൾ വരയ്ക്കുന്ന “സമൂഹ ചുമർ ചിത്രരചന ” പരിപാടി സംഘടിപ്പിച്ചു.

പാലാ നഗരസഭയുടെയും ആശുപത്രി വികസന സമിതിയുടയും പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ എൻ.എസ്.എസ്. യൂണിറ്റിന്റെയും സഹകരണത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച “സമൂഹ ചുമർ ചിത്രരചന “പരിപാടിയുടെ ഉദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ.എൽ.ആർ. പ്രശാന്ത് നിർവ്വഹിച്ചു. പി.എസ്.ഡബ്ല്യൂ എസ്. ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷനായി. ആർ.എം. ഒ മാരായ ഡോ. അരുൺ എം, ഡോ രേഷ്‌മാ സുരേഷ്, ആശുപത്രിവികസന സമിതിയംഗം ജയ്സൺ മന്തോട്ടം,

പി.എസ്.ഡബ്ലിയു എസ് . പി.ആർ. ഒ ഡാന്റീസ് കൂനാനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. കോളജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. അലക്സ് ജോർജ് കാവുകാട്ട്, ആശുപത്രി പി.ആർ. ഒ ഷമി .കെ.എച്ച്, ഡപ്യൂട്ടി നഴ്സിങ്ങ് സൂപ്രണ്ട് ഗിരിജ. ആർ, എ ബി. സെബാസ്റ്റ്യൻ, എബിൻ ജോയി, ഷീബാ ബെന്നി, ജോൺ മാർക്കോസ്, ആൻ മരിയാ തോമസ്, കൃഷ്ണേന്ദു റ്റി.കെ, അർച്ചന കെ. /സൂര്യ പി.എസ്, അഞ്ജലി രമേശൻ.അജയ് ശശിധരൻ , സച്ചിൻ മറ്റത്തിൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു. സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിലെ അദ്ധ്യാപകപരിശീലക വിദ്യാർത്ഥികളാണ് സമൂഹ ചുമരെഴുത്തിൽ സജീവ പങ്കാളികളായത്. ആശുപത്രിയും പരിസരവും ശുചിത്വ സുന്ദര കാമ്പസാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version