Kerala

തോമാച്ചന് വീണ്ടും മുഖ്യമന്ത്രിയുടെ പുതുവർഷ സമ്മാനം ;നിയമനത്തോടൊപ്പം മുൻകാല പ്രാബല്യം വഴി അഞ്ചര ലക്ഷം വെറുതെ പി എ യുടെ പോക്കറ്റിൽ

കെ.വി തോമസിന് വീണ്ടും ന്യൂ ഇയർ സമ്മാനം ലഭിച്ചു.പുതിയ  പേഴ്‌സണല്‍ സ്റ്റാഫിനെ അനുവദിച്ചു.തനിക്ക് പ്രൈവറ്റ് സെക്രട്ടറിയെ വേണമെന്ന കെ.വി. തോമസിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഡല്‍ഹിയില്‍ താമസിക്കുന്ന അഡ്വ. കെ. റോയ് വര്‍ഗീസിനെയാണ് കെ.വി. തോമസിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്.

ന്യൂ ഇയര്‍ സമ്മാനമായി ജനുവരി 1 ന് മുഖ്യമന്ത്രി ഉത്തരവും ഇറക്കി കൊടുത്തു. 2023 ജനുവരി 27 മുതല്‍ നിയമനത്തിന് പ്രാബല്യം ഉണ്ട്. നിയമനത്തിന് ഒരു വര്‍ഷത്തെ മുൻ കാല പ്രാബല്യം കൊടുത്തതോടെ 12 മാസത്തെ ശമ്പളമായി 5,28,240 രൂപ ഉടൻ പ്രൈവറ്റ് സെക്രട്ടറിക്ക് ലഭിക്കും.

പ്രൈവറ്റ് സെക്രട്ടറി തസ്തിക ഇല്ലാത്തതിനാല്‍ പുതിയ തസ്തിക സൃഷ്ടിച്ചാണ് നിയമനം നടത്തിയത്. കരാര്‍ നിയമനത്തിലാണ് പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചത്. 44,020 രൂപയാണ് പ്രതിമാസ ശമ്പളം. വാഹനം, ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും പ്രൈവറ്റ് സെക്രട്ടറിക്ക് ലഭിക്കും.

കെ.വി തോമസിന്റെ മുൻഗാമി എ. സമ്പത്തിന് പ്രൈവറ്റ് സെക്രട്ടറി ഇല്ലായിരുന്നു. പ്രൈവറ്റ് സെക്രട്ടറി കൂടിയേ തീരൂ എന്ന കെ.വി. തോമസിന്റെ പിടിവാശിക്ക് മുഖ്യമന്ത്രി വഴങ്ങി കൊടുക്കുകയായിരുന്നു.

നാല് ജീവനക്കാരാണ് കെ.വി തോമസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നത്. 2 അസിസ്റ്റന്റ് , 1 ഓഫിസ് അറ്റൻഡന്റ് , 1 ഡ്രൈവര്‍ എന്നീ തസ്തികകളാണ് കെ.വി തോമസിന് അനുവദിച്ചിരുന്നത്. ഡല്‍ഹി ഓഫിസിലെ അസിസ്റ്റന്റിന് ശമ്പളം 34,095 രൂപയും കൊച്ചി ഓഫിസിലെ അസിസ്റ്റന്റിന് 30, 995 രൂപയും ആണ് ശമ്ബളം. ഡല്‍ഹി ഓഫിസിലെ ഡ്രൈവറുടെ ശമ്പളം 22,072 രൂപയും കൊച്ചിയിലെ ഓഫിസ് അറ്റൻഡന്റിന്റെ ശമ്ബളം 22,072 രൂപയും ആണ്.

1 ലക്ഷം രൂപയാണ് കെ.വി തോമസിന്റെ ഓണറേറിയം. കാബിനറ്റ് റാങ്കിലാണ് കെ.വി. തോമസിന്റെ നിയമനം. കാബിനറ്റ് റാങ്ക് ഉള്ളതു കൊണ്ട് പൈലറ്റ് വാഹനം ഉള്‍പ്പെടെയുള്ള എല്ലാ ഫെസിലിറ്റിയും കെ.വി തോമസിന് ലഭിക്കും. ഓണറേറിയം കൂടാതെ ടെലിഫോണ്‍ ചാര്‍ജ്, വാഹനം , യാത്ര ബത്ത എന്നി ആനുകൂല്യങ്ങളും കെ.വി തോമസിന് ലഭിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top