Kerala

പൊങ്കലിനോടനുബന്ധിച്ച് ജനങ്ങൾക്ക് കിറ്റിനൊപ്പം 1000 രൂപയും നൽകുമെന്ന് സ്റ്റാലിൻ;കിറ്റിനും ധനസഹായത്തിനും പുറമേ സാരിയും മുണ്ടും നൽകും

Posted on

പൊങ്കലിനോടനുബന്ധിച്ച് ജനങ്ങൾക്ക് കിറ്റിനൊപ്പം 1000 രൂപയും നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. ജനുവരി 15നാണ് പൊങ്കൽ ആഘോഷം. ഇതിന് മുന്നോടിയായി റേഷൻ കടകൾ വഴിയാണ് കിറ്റ് വിതരണം നടത്തുന്നത്.

ആദായനികുതി അടയ്ക്കുന്നവർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർ എന്നിവരൊഴികെ ഉള്ള എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കിറ്റിനൊപ്പം 1000 രൂപയും സമ്മാനമായി വിതരണം ചെയ്യും.

അരിയും പഞ്ചസാരയും ഉൾപ്പെടുന്നതാണ് സർക്കാരിന്റെ പൊങ്കൽ കിറ്റ്. കിറ്റിനും ധനസഹായത്തിനും പുറമേ സാരിയും മുണ്ടും നൽകും. കിറ്റ് റേഷൻകടകൾ വഴി നൽകുമ്പോൾ ധനസഹായം ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തുന്നത്. 1.15 കോടി കുടുംബങ്ങൾക്ക് ധനസഹായം ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version