Kerala

നേര്യമംഗലം സംസ്ഥാന പാതയിൽ കീരിത്തോടിനു സമീപം കൂറ്റൻ പാറ റോഡിലേക്ക് പതിച്ച് ഗതാഗതം തടസ്സപ്പെട്ടു

Posted on

ഇടുക്കി: നേര്യമംഗലം സംസ്ഥാന പാതയിൽ കീരിത്തോടിനു സമീപം കൂറ്റൻ പാറ റോഡിലേക്ക് പതിച്ച് ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ റോഡിലില്ലാത്ത സമയമായതിനാൽ വൻ അപകടം ഒഴിവായി.

ഇടുക്കിയിൽ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. ഏറെനേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. അപ്രതീക്ഷിതമായി പാറ റോഡിലേക്ക് പതിക്കുകയായിരുന്നു. എറാണാകുളത്തുനിന്ന് വരുന്നവർ കട്ടപ്പന, ചെറുതോണി, തേക്കടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് പോകുന്ന വഴിയാണിത്. സാധാരണ നല്ല തിരക്കുണ്ടാകുന്ന സ്ഥലമാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version