Kerala

കത്തെഴുതിവെച്ച് വീട് വിട്ടിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥികള പോലീസ് കണ്ടെത്തി

Posted on

കൊച്ചി: കത്തെഴുതിവെച്ച് വീട് വിട്ടിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥികള കണ്ടെത്തി. തൃശ്ശൂർ ജില്ലയിലെ തൃപ്രയാറിൽ നിന്ന് രാത്രി ഏഴുമണിയോടെയാണ് കുട്ടികളെ പൊലീസ് കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് മൂന്ന് കുട്ടികളെ കാണാനില്ലെന്ന് പരാതി ലഭിച്ചത്. എറണാകുളം പുതുവൈപ്പ് സ്വദേശികളായ ആദിത് (13), ആദിഷ് (13), ആഷ്‍വിൻ (13) എന്നിവരെയാണ് ഉച്ചമുതൽ കാണാതായത്.

ഇനി തിരിച്ച് വീട്ടിലേക്ക് ഉടനില്ലെന്നും അടുത്ത വർഷം കാണാമെന്നും പറഞ്ഞ് കത്തെഴുതി വെച്ചാണ് ഇവർ വീടുവിട്ടത്.അടുത്ത ജനുവരിയിൽ കാണാമെന്നും കത്തിൽ പറഞ്ഞിരുന്നു .ഞങ്ങളെ അന്വേഷിക്കേണ്ടന്നും പോലീസിനെയും ;പട്ടാളത്തെയും അറിയിക്കണ്ടെന്നും കുട്ടികൾ കത്തിൽ സൂചിപ്പിച്ചിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version