Kottayam
സമൂഹത്തിൽ നല്ല മനുഷ്യനായി ജീവിക്കാൻ പഠിപ്പിക്കുന്നതാണ് വിദ്യാഭ്യാസം :റൈറ്റ് വി.എസ് ഫ്രാൻസിസ് പിതാവ്
പൂഞ്ഞാർ :വാകക്കാട്: ഇന്നത്തെ സമൂഹത്തിൽ നല്ല മനുഷ്യനെ സൃഷ്ടിക്കാൻ വിദ്യാഭ്യാസത്തിന് കഴിയണമെന്നും ആദ്യ നാളുകളിലെ വിദ്യാഭ്യാസം നല്ല സമൂഹത്തെ സൃഷ്ടിക്കുമെന്നും, സെൻ്റ് പോൾസിലെ പുർവാധ്യാപികയായിരുന്ന വി.അൽഫോൻസാമ്മയെ പോലെ ചെറുപ്പം മുതൽ വിശുദ്ധ ജീവിതം മാതൃകയാക്കണമെന്നും സി.എസ്. ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ.വി.എസ് ഫ്രാൻസിസ് തിരുമേനി അഭിപ്രായപ്പെട്ടു.
വാകക്കാട് സെൻറ് പോൾസ് എൽ. പി. സ്കൂളിലെ പൂർവ അധ്യാപക വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റവ ഫാ മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീകല ടീച്ചർ, മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിജു സോമൻ,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കുര്യൻ നെല്ലുവേലിൽ, ജെറ്റോ ജോസഫ്, പഞ്ചായത്ത് മെമ്പർ അലക്സ് ടി ജോസഫ്,ഹെഡ്മിസ്ട്രസ് സി.ടെസി ജോർജ് പുർവാധ്യാപിക മേരി ടീച്ചർ, പുർവ വിദ്യാർത്ഥി പ്രതിനിധി ജയ്സമ്മ മൂത്തേടം, പി.ടി.എ പ്രസിഡൻ്റ് ജോർജ്കുട്ടി അലക്സ്, കൺവീനർ പയസ് മൈലാങ്കൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.