Kerala

പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കടനാട്‌ സെന്റ് അഗസ്റ്റിൻ ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബാസ്ത്യാനോസ് സഹദായുടെ ദർശന തിരുന്നാൾ ജനുവരി 7 മുതൽ 20 വരെ ആഘോഷിക്കുന്നു

Posted on

കോട്ടയം :കടനാട്‌ :പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കടനാട്‌ സെന്റ് അഗസ്റ്റിൻ ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബാസ്ത്യാനോസ് സഹദായുടെ ദർശന തിരുന്നാൾ ജനുവരി 7 മുതൽ 20 വരെ ആഘോഷിക്കുന്നു.

2024 ജനുവരി 7 ഞായർ മുതൽ 20 ശനി വരെ ആഘോഷിക്കപ്പെടുന്ന തിരുനാളിൽ പങ്കുചേർന്ന് വിശുദ്ധൻറെ മാധ്യസ്ഥ്യം വഴ . സെബസ്‌ത്യാനോസ് സഹദായുടെ ദർശനത്തിന ക്ഷണിക്കുന്നു.

 

ഫാദർ അരഞ്ഞാണി പുത്തൻപുര (വികാരി)റവ :ഫാദർ :ഐസക് പെരിങ്ങമലയിൽ (സഹ വികാരി)ബേബി ഫ്രാൻസിസ് നെല്ലാങ്കുഴിയിൽ;ജെയിംസ് പോൽ പ്ലാശനാൽ;ജോർജ് ജോസഫ് നരിക്കാട്ടു (കൈക്കാരൻമാർ )ടോമി തോമസ് പുത്തൻപുരയ്ക്കൽ പി. എം. അഗസ്റ്റിൻ പുതിയകുന്നേൽ ജോണി ജോസഫ് അഴകൻപറമ്പിൽ ജോയി ജോസഫ് തേക്കുംകാട്ടിൽ മാർട്ടിൻ ജോസഫ് ഇടപ്പള്ളിപ്പുള്ളിയിൽ ബാബു ജോർജ് അറയ്ക്കൽ മാത്തുക്കുട്ടി ജോർജ് എടേട്ട് പ്രിൻസ് അലക്സ‌് കുരീക്കുന്നേൽ സിബി ജോസഫ് അടയ്ക്കാപാറയിൽ റെജി മാത്യു ഉഴുത്തനാമലയിൽ  എന്നിവർ മീഡിയാ സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു.

തിരുന്നാൾ ആരംഭിക്കുന്ന ജനുവരി ഏഴാം തീയതി മുതൽ പരിശുദ്ധ കുർബാനയും ;കുർബാന സന്ദേശവും ഉണ്ടായിരിക്കും.ജനുവരി 11 വ്യാഴാഴ്ച നാലുമണിക്ക് കൊടിയേറ്റ് തുടർന്ന് പരിശുദ്ധ കുർബാന .രാത്രി ഏഴിന് നാടകം കാഞ്ഞിരപ്പള്ളി  അമലയുടെ ശാന്തം ;ജനുവരി 15 ന് മൂന്ന്  മണിക്ക് വിശുദ്ധന്റെ തിരുസ്വരൂപം ചെറിയ പള്ളിയിൽ പ്രതിഷ്ഠിക്കുന്നു .3.45 നു വല്യാത്ത്  ;കാവുങ്കണ്ടം ;വാളി കുളം ;കൊല്ലപ്പള്ളി ;ഐങ്കൊമ്പ് കരകളിൽ നിന്നും ആരംഭിക്കുന്ന പഞ്ച പ്രദക്ഷിണം 5 നു പള്ളിയിൽ സംഗമിക്കുന്നു.പ്രധാന തിരുന്നാൾ ദിവസമായ 16 ചൊവ്വാഴ്ച രാവിലെ ആറിന് പരിശുദ്ധ കുർബാന ;10 ആഘോഷമായ തിരുന്നാൾ കുർബാന ;ബിഷപ്പ് ജേക്കബ്ബ് മുരിക്കൻ പിതാവ് നയിക്കുന്നു .12.15 തിരുന്നാൾ പ്രദക്ഷിണം .രാത്രി ഏഴിന് അഫ്സലും അഖില ആനന്ദും നയിക്കുന്ന ഗാനമേള.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version