Kerala

മുള്ളൻ പന്നിയെ വേട്ടയാടി പിടിച്ച് കറി വച്ച് കഴിച്ച വനിതകളടക്കമുള്ള സംഘത്തെ വനം വകുപ്പ് പിടികൂടി;അറസ്റ്റിലായവരിൽ തിരുവല്ല സ്വദേശിയും

Posted on

ഇടുക്കി:ശാന്തമ്പാറയിലെ ജി എ പ്ലാന്‍റേഷനിൽ അതിഥികളായെത്തിയവരും ജീവനക്കാരും വന്യമൃഗത്തെ വേട്ടയാടി കറിവച്ച് ഭക്ഷിക്കുകയും ഇറച്ചി കടത്തുകയും ചെയ്തതിന് അറസ്റ്റിലായി. ശാന്തമ്പാറ ജി എ പ്ലാന്‍റേഷനിലെ ജീവനക്കാരേയും ഇവിടെ അതിഥിതികളായെത്തിവരുമടക്കം ഏഴ് പേരെയാണ് വനം വകുപ്പ് പിടികൂടിയത്.

ഈ സംഘം കാടിനകത്ത് കയറുന്നത് കണ്ടതിന് പിന്നാലെയുണ്ടായ സംശയത്തിലാണ് പ്രതികൾ പിടിയിലായത്. ഇവർ സഞ്ചരിച്ച കാറിൽ വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് വന്യമൃഗത്തെ വേട്ടയാടാന്‍ ഉപയോഗിച്ച തോക്കും, മുള്ളന്‍ പന്നിയുടെ ഇറച്ചിയും പിടിച്ചെടുത്തത്.

പീരുമേട് സ്വദേശി പൂവത്തിങ്കല്‍ ജോർജിന്‍റെ ഭാര്യ ബീന, ശാന്തമ്പാറ സ്വദേശി വര്‍ഗ്ഗീസ്, വണ്ടിപ്പെരിയാര്‍ സ്വദേശി മനോജ്, തിരുവന്തപുരം സ്വദേശികളായ അസ്മുദീന്‍, അസം റസൂല്‍ഖാന്‍, ഇര്‍ഷാദ് കെ എം, പത്തനംതിട്ട സ്വദേശി രമേശ് കുമാര്‍ എന്നിവരാണ് പിടിയിലായത്.

ഇടുക്കി ശാന്തമ്പാറയിലെ എസ്റ്റേറ്റില്‍ നിന്നും മുള്ളന്‍ പന്നിയെ വേട്ടയാടി കറിവയ്ക്കുകയും ഭക്ഷിക്കുകയും ചെയ്തതിന് ശേഷം എസ്റ്റേറ്റില്‍ അതിഥികളായിട്ടെത്തിയവര്‍ മടങ്ങുമ്പോള്‍ കറി വാഹനത്തിലും കൊണ്ടുപോകുകയുമായിരുന്നു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തലക്കോട് ചെക്ക് പോസ്റ്റില്‍ പരിശോധന നടത്തിയപ്പോളാണ് ഇവര്‍ പിടിയിലാകുന്നത്.

ഇതോടൊപ്പം എസ്റ്റേറ്റില്‍ നടത്തിയ പരിശോധനയില്‍ മുള്ളന്‍ പന്നിയുടെ ഇറച്ചിയും നായാട്ടിനായി ഉപയോഗിച്ച തോക്കും വനം വകുപ്പ് പിടികൂടുകയായിരുന്നു. ഇവിടെ അതിഥിയായെത്തിയവരും ജിവനക്കാരുമടക്കം ഏഴു പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

പീരുമേട് സ്വദേശി പൂവത്തിങ്കല്‍ ജോർജിന്‍റെ ഭാര്യ ബീന, ശാന്തമ്പാറ ചേരിയാര്‍ പുത്തന്‍വീട്ടില്‍ വര്‍ഗ്ഗീസ്, വണ്ടിപ്പെരിയാര്‍ ചിറക്കളം പുതുവേല്‍ മനോജ്, തിരുവന്തപുരം സ്വദേശികളായ അസ്മുദീന്‍ എച്ച്, അസം റസൂല്‍ഖാന്‍, ഇര്‍ഷാദ് കെ എം, പത്തനംതിട്ട തുരുവല്ല സ്വദേശി പഞ്ചായത്ത് മഠത്തില്‍ രമേശ് കുമാര്‍ എന്നിവരാണ് പിടിയിലായത്.

പ്രതികളെ കോടതിയില്‍ ഹാജരാക്കി. എസ്റ്റേറ്റ് കേന്ദ്രീകരിച്ച് വ്യാപകമായി മൃഗ വേട്ട നടത്തിയിട്ടുണ്ടോ എന്നും മറ്റ് നായാട്ടു സംഘങ്ങള്‍ ഉണ്ടോ എന്നതിനെ സംബന്ധിച്ചും വനം വകുപ്പ് വിശദമായി പരിശോധിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version