Kerala

സുരേഷ് ഗോപിയെക്കുറിച്ച് പരാമർശമില്ല;കേരളത്തിന് പാക്കേജ് പ്രഖ്യാപനമില്ലാതെ പ്രധാനമന്ത്രി മടങ്ങി

തൃശൂര്‍: കേരളം കാത്തിരുന്ന പദ്ധതികളോ സുരേഷ്‌ ഗോപിയുടെ സ്‌ഥാനാര്‍ഥിത്വമോ പ്രഖ്യാപിക്കാതെ പ്രധാനമന്ത്രിയുടെ മടക്കം.
ഇന്നലെ തൃശൂര്‍ തേക്കിന്‍കാട്‌ മൈതാനത്ത്‌ നടന്ന സ്‌ത്രീശക്‌തിസംഗമത്തില്‍ സ്‌ത്രീകള്‍ക്കായിപ്പോലും പുതിയൊരു പ്രഖ്യാപനം ഉണ്ടായില്ല.അതേസമയം സ്‌ത്രീകളുടെ ഉന്നതിക്കായി കേരളം ഒന്നും ചെയ്യുന്നില്ലെന്നു കുറ്റപ്പെടുത്താൻ മോദി മറന്നുമില്ല

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അടുത്തതിനാല്‍ കേരളത്തിനായി പ്രത്യേകം പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ്‌ മലയാളികള്‍ കരുതിയിരുന്നത്‌. സുരേഷ്‌ ഗോപിയുടെ തൃശൂരിലെ സ്‌ഥാനാര്‍ഥി പ്രഖ്യാപനവും പരക്കെ പ്രതീക്ഷിച്ചിരുന്നു.പക്ഷെ ഒന്നുമുണ്ടായില്ല.

ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം തൃശൂര്‍ പ്രധാന മണ്ഡലമാണ്‌. സുരേഷ്‌ ഗോപിയെ വിജയിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കൂടിയാണ്‌ തൃശൂരില്‍ തന്നെ വനിതകളുടെ മഹാസംഗമം സംഘടിപ്പിച്ചത്‌.

അതേസമയം കേരളത്തോടൊപ്പം സന്ദർശനം നടത്തിയ തമിഴ്നാട്ടിൽ 19,850 കോടിയുടെ പദ്ധതികളും ലക്ഷദ്വീപിന് 1150 കോടിയുടെ വികസന പദ്ധതികളുമാണ് മോദി പ്രഖ്യാപിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top