തൊടുപുഴ :പശുക്കൾ കൂട്ടത്തോടെ ചത്തതോടെ പ്രതിസന്ധിയിലായ വെള്ളിയാമറ്റത്തെ കുട്ടി ക്ഷീരകർഷകൻ മാത്യു ബെന്നിക്ക് ഇടുക്കി കെയർ ഫൗണ്ടേഷൻറെ 20000/- രൂപയുടെ ചെക്ക് കൈമാറി.
പിതാവിൻറെ പെട്ടന്നുള്ള വിയോഗത്തിൽ തങ്ങൾ വളർത്തിയിരുന്ന വീടിൻറെ വരുമാനമാർഗ്ഗമായിരുന്ന പശുക്കളെ ഉപേക്ഷിക്കാതെ അവയുടെ പരിപാലനം ഏറ്റെടുത്ത 13 വയസുകാൻറെ നിശ്ചയദാർഡ്യവും കഠിനാധ്വാനവും ഏവരും മാതൃകയാക്കണം.
പെട്ടന്നുണ്ടായ ഈ പശുക്കളുടെ ദാരുണാന്ത്യത്തിൽ നിസ്സഹാനായിപ്പോയ ഈ കുട്ടിയുടെ സഹായത്തിന് ഈ നാടും സമൂഹവും ഒന്നിച്ചിരിക്കുന്നത് ഏറെ സന്തോഷകരമാണ്.
കുട്ടികൾക്ക് സാന്ത്വനം പകർന്ന് കൂടെനിന്ന മന്ത്രിമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒപ്പം നിന്നു.
സിനിമാ താരം ജയറാം നേരിട്ടത്തി 5 ലക്ഷം രൂപയുടെ ധനസഹായം കൈമാറി.പ്രിയതാരം മമ്മൂട്ടി 1 ലക്ഷം രൂപയും, പ്രിത്വിരാജ് 2 ലക്ഷം രൂപയും കൈമാറി.
ലുലു ഗ്രൂപ്പ് 10 പശുക്കളെ വാങ്ങുന്നതിനുള്ള ധനസഹായം കൈമാറി.ആദരണീയനായ ശ്രീ. പിജെ ജോസഫ് ഒരു പശുവിനെ നൽകും, കത്തോലിക്കാ കോൺഗ്രസ്സും പ്രത്യേക സഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട് കുട്ടി കർഷകരുടെ പ്രതിസന്ധിയിൽ കരുത്തായി കൂടെനിന്ന എല്ലാവർക്കും പ്രത്യേകം നന്ദി അറിയിക്കുന്നു… ഡീൻ കുര്യാക്കോസ്