Kerala

ആദ്യം ലഭിച്ച പശുവിനെ കണ്ടപ്പോൾ കുട്ടികർഷകർക്ക് മന്ദസ്മിതം;പി ജെ ജോസഫിന്റെ വസതിയിൽ നിന്നും കുട്ടി കർഷകർക്ക് പശുവെത്തി

Posted on

തൊടുപുഴ :വെള്ളിയാമറ്റം : മാത്യു ബെന്നിക്ക് കൈത്താങ്ങായി കരീനയുമായി പി.ജെ. ജോസഫ് എംഎൽഎയുടെ കൊച്ചുമകൻ ജോർജ്.പി.ജോൺ എത്തി. ഗീർ ഇനത്തിൽ പെടുന്ന 3 മാസം ഗർഭിണിയായ പശുവിനെയാണ് പിതാവ് അപു ജോൺ ജോസഫിനൊപ്പം ഇന്ന് കൈമാറിയത്.

13 പശുക്കൾ ചത്തതോടെ ദുരിതത്തിലായ കുട്ടികർഷകൻ മാത്യു ബെന്നിക്കാണ് പുതുവൽസര സമ്മാനമായി പശുവിനെ നൽകിയത്. ഒട്ടേറെ സഹായങ്ങളും വാഗ്ദാനങ്ങളും ലഭിച്ചെങ്കിലും തന്റെ തൊഴുത്തിലേക്ക് ആദ്യം കിട്ടിയ പശുവിനെ ഏറെ സന്തോഷത്തോടെയാണ് മാത്യു ബെന്നി സ്വീകരിച്ചത്.അപ്പൻ മരിച്ചതോടെയാണ് മക്കൾ പശുവളർത്തലിലേക്ക് തിരിഞ്ഞത്.

പഠനത്തോടൊപ്പം പശുവളർത്തലുമായി പോകുമ്പോഴാണ് കപ്പത്തൊലി കഴിച്ച് പശുക്കൾ ചാകാനിടയായത്.കുട്ടികര്ഷകരുടെ നൊമ്പരമറിഞ്ഞ കേരളം ഇന്നലെ പകൽ മുഴുവൻ കുട്ടി കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു.സിനിമാ നടന്മാരും .വ്യവസായികളും;പൊതുപ്രവർത്തകരും അവരുടെ ദുഃഖത്തിൽ പങ്കാളികളായപ്പോൾ ഓഫ്ഫർ ചെയ്ത പശുക്കളുടെ എണ്ണവും കൂടി.

പി ജെ ജോസഫ് എം എൽ എ;കുട്ടി കർഷകർക്കുള്ള  സഹായത്തിന്റെ ഒഴുക്ക് മനസിലാക്കിയപ്പോൾ ഒരു ആത്മഗതം നടത്തി ആ തത്തീരിലാ കൊണം കൂടിയത്.അവിചാരിതമായി കോട്ടയം മീഡിയായുടെ വാർത്താ തലക്കെട്ടും അതുതന്നെയായപ്പോൾ ;അത് കർഷക മേഖലയിൽ ചർച്ചയായി.പശുവിനെ സമ്മാനിക്കാൻ വെള്ളിയാമറ്റത്തുള്ള കുട്ടി കർഷകർക്ക് ഷേക്ക് ഹാൻഡ് നൽകിയ പി ജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫിനും ഒരു കാര്യം മനസിലായി ഇവർ കുട്ടി കർഷകരല്ല.ഇരുത്തം വന്ന കർഷകർ തന്നെ.കാരണം കൈയ്യിൽ പിടിച്ചപ്പോഴേ മനസിലായി കൈഗുണം.കൈ പാറ പോലെ ഉറച്ചിരിക്കുന്നു.

മൊബൈലിൽ തോണ്ടി കളിക്കുന്ന കുട്ടികളല്ല  ഇവർ രാവിലെ തന്നെ അരിവായും എടുത്ത് പശുവിനു പുല്ല് തേടി ഇറങ്ങുന്ന ഇരുത്തം വന്ന കര്ഷകരാണിവർ.ഇവർക്കുള്ള സഹായം പെരുകുമ്പോൾ പി ജെ ജോസെഫിന്റെ പാലത്തിനാൽ ഭവനവും സന്തോഷിക്കുകയാണ് യുവാക്കളിൽ കാർഷിക അവബോധം വളർന്നു വരുന്നതിൽ.തൊടുപുഴയിലെ  കാർഷിക മേളകളും കാർഷിക ഉന്നമനത്തിനു വഴി തെളിച്ചിട്ടുണ്ട്.ഇപ്പോൾ ഈ സംഭവവും;യുവാക്കളുടെ കാർഷിക അഭിവാഞ്ജയാണ് കാണിക്കുന്നതെന്ന് പി ജെ ജോസ്ഫ്ഉം പറയുന്നു .യുവാക്കൾ വിദേശത്ത് പോയി പണം സമ്പാദിക്കണമെന്ന ചിന്തയിൽ നിന്നുള്ള വ്യതിയാനം യുവാക്കളുടെ മാറുന്ന കാഴ്ചപ്പാടാണ് കാണിക്കുന്നതെന്ന് പി ജെ ജോസഫ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version