കോട്ടയം :പാലാ :SMYM – KCYM പാലാ രൂപതയുടെ 2024 പ്രവർത്തനവർഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും, പ്രഥമ സെനറ്റും 2024 ജനുവരി 02 ന് പാലാ അൽഫോൻസാ കോളേജിൽ വച്ച് നടത്തപ്പെട്ടു.
![](https://www.kottayammedia.com/wp-content/uploads/2024/12/achayans-gold-december-2024.jpg)
2024 പ്രവർത്തന വർഷ പ്രസിഡന്റായി കീഴൂർ യൂണിറ്റംഗം എഡ്വിൻ ജോസി, വൈസ് പ്രസിഡന്റ് ആയി പൂവരണി യൂണിറ്റംഗം ടിൻസി ബാബു , ജനറൽ സെക്രട്ടറി ആയി മണ്ണയ്ക്കനാട് യൂണിറ്റംഗം മിജോ ജോയി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി പ്രസിഡന്റ് – മാർട്ടിൻ വി. രാജു ( ഉള്ളനാട് ) , സെക്രട്ടറി – ലിൻസെൻ ബ്ലസ്സൻ ( വാരിയാനിക്കാട് ) , ജോയിന്റ് സെക്രട്ടറി – ബിൽനാ സിബി (ഗാഗുൽത്താ),
![](https://www.kottayammedia.com/wp-content/uploads/2024/12/pavithra-new-december.jpg)
ട്രഷറർ – അൻവിൻ സോണി ( പാലാക്കാട്) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് ഭാരവാഹികൾ. KCYM State Syndicate ആയി ഡിബിൻ ഡോമനിക് (കുറവിലങ്ങാട്) , റിയ തെരേസ് ജോർജ് ( വെള്ളികുളം) എന്നിവരും SMYM Councillors ആയി അഡ്വ. സാം സണ്ണി (കത്തീഡ്രൽ ) , പ്രതീക്ഷാ രാജ് (കത്തീഡ്രൽ ) എന്നിവരും നോമിനേറ്റ് ചെയ്യപ്പെട്ടു. പുതിയ ഭാരവാഹികൾ രൂപതാ ഡയറക്ടർ റവ.ഫാ. മാണി കൊഴുപ്പൻകുറ്റിയുടെ മുൻപിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)