Kerala
കുട്ടനാട്ടിൽ സിപിഐ ൽ നിന്നും ആളെ പിടിക്കാൻ സിപിഐ(എം);ശവ സംസ്ക്കാരത്തിൽ നേതാക്കളെ പങ്കെടുപ്പിക്കാൻ നെട്ടോട്ടം
കുട്ടനാട് :കുട്ടനാട്ടിൽ ലോക്സഭാ തെരെഞ്ഞെടുപ്പിനു മുൻപേ സിപി ഐയും ;സിപിഎം ഉം മറ്റൊരു പോരാട്ടത്തിലാണ് .പരസ്പ്പരം ആളെ പിടിക്കുകയെന്നുള്ള പോരാട്ടമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് .ഈയടുത്ത കാലത്ത് സിപിഐഎം ൽ നിന്നും ഏരിയാ കമ്മിറ്റി മെമ്പർമാർ സഹിതം ;ഗ്രാമ പഞ്ചായത്ത് മെമ്പർമാർ ഉൾപ്പെടെ സിപിഐ യിൽ ചേക്കേറിയത് സിപിഎം നു ചില്ലറ നാണക്കേടല്ല ഉണ്ടാക്കിയിട്ടുള്ളത് .
അന്നേ സിപിഎം നേതാക്കൾ ഒന്ന് തീരുമാനിച്ചു സമയം കിട്ടുമ്പോൾ സിപി ഐ യിൽ നിന്നും ആളെ അടർത്തി സിപിഎം ൽ ചേർക്കുകതന്നെ .അതിനു ഏതാനും ചില ആൾക്കാരെ കിട്ടിയപ്പോൾ സിപിഐ ജില്ലാ നേതാക്കൾ തന്നെ ഇടപെട്ടു മറുതന്ത്രങ്ങളും പയറ്റി തുടങ്ങി.സിപിഐ യുമായി ഇടഞ്ഞു നിൽക്കുന്നവർ പറയുന്നത്.സിപിഐ ക്കാർ മരിച്ചാൽ മരണാന്തര കർമ്മങ്ങളിൽ ഒരു സിപിഐ നേതാവും തിരിഞ്ഞു പോലും നോക്കില്ല എന്നാണ്.
അതുതന്നെ തുറുപ്പുചീട്ട് എന്ന് കരുതി കുട്ടനാട്ടിൽ സിപിഎം ന്റെ ഏതെങ്കിലും അനുഭാവി മരിച്ചാൽ പോലും സിപിഎം നേതാക്കളുടെ വൻ പടയാണ് രംഗത്തെത്തുന്നത് .ഇത് പതിവുള്ള ശീലമല്ല .ഏതേങ്കുലും അനുഭാവി മരിച്ചാൽ ലോക്കൽ നേതാക്കളല്ലാതെ ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയിൽ നിന്നുമാണ് സിപിഎം ഇപ്പോൾ ഓപ്പറേഷൻ മരണവീട് എന്ന പഞ്ച നക്ഷത്ര പരിചരണം തുടങ്ങിയിട്ടുള്ളത്.സ്റ്റേറ്റ് കാറുള്ള നേതാക്കളും പരേതന് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇപ്പോൾ എത്തി തുടങ്ങിയിട്ടുണ്ട് .
സിപിഐ ൽ നിന്നും വരുന്നവരെ കൂട്ടി കാൽനട ജാഥാ നടത്തുവാനും സിപിഎം നീക്കം നടത്തുമ്പോൾ അണികളെ പിടിച്ചു നിർത്താൻ ഇപ്പോൾ സിപിഐ യും ശ്രമിക്കുകയാണ് ഏതെങ്കിലും അനുഭാവി മരിച്ചാൽ ഇപ്പോൾ സിപിഐ നേതാക്കൾ കൂടടക്കമാണ് മരിച്ച വീട്ടിലേക്കു എത്തിക്കൊണ്ടിരിക്കുന്നത് .എന്നാൽ സിപിഐ യുടെയും ;സിപിഐ (എം) ന്റെയും ജില്ലാ നേതാക്കൾ ഇടപെട്ട് പരസ്പ്പരം ഉള്ള സംഘർഷം കുറയ്ക്കുവാൻ തീരുമാനമായിട്ടുണ്ട് .