തൃശൂർ : നാളെ നടക്കുന്ന ബിജെപി പരിപാടിയില്‍ മറിയക്കുട്ടി പ്രധാനമന്ത്രി മോദിയെ കാണും.ബിജെപി നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്.നേരത്തെ മറിയക്കുട്ടിയെ കാണാൻ മോദി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
വിധവാ പെൻഷനെ ചൊല്ലി കേരള സര്‍ക്കാരുമായി ഏറ്റുമുട്ടിയ എഴുപത്തിയെട്ടുകാരിയായ ഇടുക്കിക്കാരി മറിയക്കുട്ടി ബുധനാഴ്ച തൃശൂരില്‍ ബിജെപി പരിപാടിയില്‍ പങ്കെടുക്കാൻ കേരളത്തിലെത്തുമ്ബോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടുമെന്ന് ബിജെപി സംസ്ഥാന നേതാക്കൾ അറിയിച്ചു.
മറിയക്കുട്ടിയും നടിയും നര്‍ത്തകിയുമായ ശോഭന, ക്രിക്കറ്റ് താരം മിന്നു മണി, ഗായിക വൈക്കം വിജയലക്ഷ്മി, പരിസ്ഥിതി സംരക്ഷക സോസമ്മ അയ്പ്പ് എന്നിവരും തൃശ്ശൂരില്‍ നടക്കുന്ന ബിജെപിയുടെ ‘സ്ത്രീശക്തി മോഡിക്കൊപ്പം മഹിളാ സംഗമം’ പരിപാടിയില്‍ പങ്കെടുക്കും.