Crime

കുടയംപടി ഭാഗത്ത് സ്‌കൂട്ടറിൽ കറങ്ങി നടന്ന് മദ്യ വിൽപ്പന നടത്തിയ ആളെ അറസ്റ്റ് ചെയ്തു

Posted on

കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ആനന്ദരാജ് B യുടെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിനിടെ
01.01.2024 08.30 AMമണി സമയത്ത് കുടയംപടി അമ്പാടി കവല ഭാഗത്ത് വച്ച് KL 05 AE 6184 നമ്പർ TVS Scootty PEP സ്‌കൂട്ടറിൽ മദ്യ വില്പന നടത്തിയ കുറ്റത്തിന്
കോട്ടയം താലൂക്കിൽ അയ്മനം വില്ലേജിൽ അയ്മനം ദേശത്ത് ദേശത്ത് സരസ്വതി നിലയം വീട്ടിൽ ദിവാകരൻ മകൻ രാജപ്പൻ കെ ഡി (62/2023) എന്നയാൾക്കെതിരെ കേസ് എടുത്തിട്ടുള്ളതാണ്.

. 10.500 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം TVS Scooty സ്കൂട്ടർ എന്നിവ തൊണ്ടിയായി കണ്ടുകെട്ടി പ്രതി രാജപ്പൻ കഴിഞ്ഞ കുറെ നാളുകളായി കുടയം പടി അമ്പാടി കവല അയ്മനം പുലിക്കുട്ടുശേരി പതിമറ്റം കോളനി ഭാഗങ്ങളിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃത മദ്യവില്പന നടത്തിവരികയായിരുന്നു കോളനി നിവാസികളുടെ പരാതിയെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ടിയാൻ നിരീഷണത്തിൽ ആയിരുന്നു നിയമാനുസൃത അളവിൽ കൂടുതൽ വിദേശ മദ്യം കൈവശം സൂക്ഷിച്ചതിന് ടിയാനെ തിരെ നേരത്തേയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ആനന്ദ് രാജ്, ബാലചന്ദ്രൻ A P,പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് അജിത്ത് കുമാർ K.N സിവിൽ എക്‌സൈസ് ഓഫിസർ ശ്രീകാന്ത് T M ഡ്രൈവർ അനസ്മോൻ സി കെ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version